ആപ്പ്ജില്ല

'കാർഷിക നിയമങ്ങൾ പിൻവലിക്കണം, അല്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം'; മുന്നറിയിപ്പുമായി മമതാ ബാനര്‍ജി

രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി

Samayam Malayalam 3 Dec 2020, 4:21 pm
കൊൽക്കത്ത: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
Samayam Malayalam മമതാ ബാനര്‍ജി. Photo: TOI
മമതാ ബാനര്‍ജി. Photo: TOI


Also Read: പുരുഷന്മാർ സമരത്തിനു പോയി; പെണ്ണുങ്ങൾ പാടത്തിറങ്ങി; മീററ്റിൽ നിന്നുള്ള ചിത്രങ്ങൾ

കർഷകരുടെ പ്രശ്‌നങ്ങളിൽ ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക വിരുദ്ധ നിയമങ്ങൾ എത്രയും വേണം പിൻവലിക്കണം. അല്ലത്തപക്ഷം സംസ്ഥാന വ്യാപകമായും രാജ്യവ്യാപകമായും പ്രക്ഷോഭത്തിനിറങ്ങുമെന്ന് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്‌തു.

Also Read: 'കർഷകരോടുള്ള വഞ്ചന'യിൽ പ്രതിഷേധം; പത്മവിഭൂഷൺ തിരിച്ചു നൽകുന്നെന്ന് പ്രകാശ് സിങ് ബാദൽ

കാർഷിക സമരങ്ങളോട് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിൽ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ വെള്ളിയാഴ്‌ച തൃണമൂൽ കോൺഗ്രസ് യോഗം ചേരുകയാണ്. കേന്ദ്ര സർക്കാർ പൊതുമേഖലയെ വിൽക്കുകയാണെന്നും സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണെന്നും മമത ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്