ആപ്പ്ജില്ല

ബിജെപിയോട് മമതയില്ലാതെ പശ്ചിമ ബംഗാൾ; രഥയാത്രയ്ക്ക് അനുമതിയില്ല

കലാപം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണ് തീരുമാനം.

Samayam Malayalam 17 Dec 2018, 2:06 am
കൊൽക്കത്ത: പശ്ചിമബംഗളിലെ ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയില്ല. 42 മണ്ഡലങ്ങളെ ഉൾപ്പെടുത്തി രഥയാത്ര നടത്താനായിരുന്നു ബിജെപിയുടെ പദ്ധതി. യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ കലാപമുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രഥയാത്രയ്ക്ക് ബംഗാൾ സർക്കാർ അനുമതി നിരസിച്ചത്. ഡിസംബർ എഴുമുതൽ ആരംഭിക്കാനിരുന്ന രഥയാത്ര കുച്ച്ബാഹാർ ജില്ലയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ബിജെപി അറിയിച്ചിരുന്നത്.
Samayam Malayalam mamata banerjee


സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ 12ന് ബിജെപിയുമായി ചർച്ച നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഡിസംബർ 15ന് തീരുമാനിക്കാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പാണ് ബിജെപിക്ക് ലഭിച്ചത്.

സർക്കാരിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്