ആപ്പ്ജില്ല

പശ്ചിമ ബംഗാളില്‍ 79.70 ശതമാനം പോളിങ്

56 മണ്ഡലങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.

TNN 18 Apr 2016, 7:17 am
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ പശ്ചിമ ബംഗാളില്‍ 79.70 ശതമാനം പോളിങ് രേഖപ്പെടുത്തി. 56 മണ്ഡലങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. പോളിങ് ഉദ്യോഗസ്ഥര്‍ വൈകുന്നേരം അഞ്ചുവരെ നല്‍കിയ ടെക്സ്റ്റ് മെസേജ് തരുന്ന കണക്കാണിതെന്നും ശതമാനം ഇതിലും കൂടുതല്‍ വന്നേക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
Samayam Malayalam west bengal phase ii polls records 79 70 p c
പശ്ചിമ ബംഗാളില്‍ 79.70 ശതമാനം പോളിങ്


ഈ 56 മണ്ഡലങ്ങളിലെ 2011 ലെ വോട്ടിങ് ശതമാനം 86.51 ഉം 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ ശതമാനം 82.70 ഉം ആയിരുന്നു. വോട്ടെടുപ്പിനിടെ അലിപുര്‍ദ്വാര്‍ മണ്ഡലത്തില്‍ പോളിങ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ബിര്‍ഭൂം ജില്ലാ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുബ്രത മണ്ഡലിനെതിരേ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. പാര്‍ട്ടി ചിഹ്നമുള്ള കൂര്‍ത്ത ധരിച്ചെത്തി വോട്ട് ചെയ്തതിനും കമ്മിഷന്‍റെ വിലക്ക് മറികടന്ന് കഴിഞ്ഞ ദിവസം മണ്ഡലം വിട്ടു പോയതിനുമാണ് കേസ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്