ആപ്പ്ജില്ല

അണ്‍ലോക്ക് 4.0: എന്താണ് പ്രാദേശിക ലോക്ക് ഡൗണും മൈക്രോ- കണ്ടെയ്ന്‍മെന്റ് സോണുകളും?

സെപ്തംബര്‍ 21 മുതലാണ് രാജ്യം അണ്‍ലോക്ക് നാലാം ഘട്ടത്തിലേക്ക് കടന്നത്.

Samayam Malayalam 24 Sept 2020, 3:47 pm
ഇന്ത്യയില്‍ കൊവിഡ് രോഗബാധ കുതിച്ചുയരുന്നതിനിടെ രാജ്യം അണ്‍ലോക്ക് 4 ലേക്ക് കടന്നു. നിയന്ത്രണങ്ങളില്‍ നിന്ന് ഇളവുകളിലേക്ക് കടക്കുമ്പോഴും കൊവിഡ് കേസുകളില്‍ രാജ്യം ഒട്ടും പിന്നിലല്ല. സെപ്തംബര്‍ 21 മുതലാണ് രാജ്യം അണ്‍ലോക്ക് നാലാം ഘട്ടത്തിലേക്ക് കടന്നത്. എന്നാല്‍, ഇതിനിടയിലും പ്രാദേശിക ലോക്ക് ഡൗണും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളും സജീവമാണ്.
Samayam Malayalam what are local lockdowns and micro containment zones in unlock 4 0
അണ്‍ലോക്ക് 4.0: എന്താണ് പ്രാദേശിക ലോക്ക് ഡൗണും മൈക്രോ- കണ്ടെയ്ന്‍മെന്റ് സോണുകളും?



മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഫലപ്രദമെന്ന് പ്രധാനമന്ത്രി

കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാദേശിക ലോക്ക്ഡൗണ്‍ ഫലപ്രദമാണോയെന്ന് ചോദിച്ചു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഈ ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളിലാണ് കൂടുതല്‍ ആശങ്ക ഉയരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സ്ഥിതിയില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗ്ഗമാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

എന്താണ് പ്രാദേശിക ലോക്ക് ഡൗണ്‍?

ഇന്ത്യ ഇപ്പോള്‍ അണ്‍ലോക്കിന്റെ നാലാം ഘട്ടത്തിലാണെങ്കിലും പ്രാദേശിക ലോക്ക് ഡൗണുകള്‍ പലയിടത്തുമുണ്ട്. അവശ്യ സേവനങ്ങള്‍ ഒഴിവാക്കി മറ്റെല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അടച്ചുപൂട്ടുമ്പോള്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങളാണ് പ്രാദേശിക ലോക്ക് ഡൗണുകള്‍. പശ്ചിമ ബംഗാള്‍ പ്രാദേശിക ലോക്ക് ഡൗണിന് ഒരു ഉദാഹരണമാണ്. അണ്‍ലോക്ക് 3 നിടെ പശ്ചിമ ബംഗാളില്‍ പ്രാദേശിക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുഃനരാരംഭിക്കാന്‍ തുടങ്ങിയതോടെ സെപ്തംബറില്‍ സംസ്ഥാനങ്ങള്‍ പ്രാദേശിക ലോക്ക് ഡൗണുകള്‍ നിര്‍ത്തലാക്കി. മുബൈ, നോയിഡ എന്നിവ ഉള്‍പ്പെടെ ചില നഗരങ്ങളില്‍ നാലോ അതിലധികമോ ആളുകള്‍ കൂടിവരുന്ന ഇടങ്ങളില്‍ സെക്ഷന്‍ 144 നിലവിലുണ്ട്. ഛത്തീസ്ഗഢ് ഈയിടെ പത്ത് ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

​എന്താണ് മൈക്രോ- കണ്ടെയ്ന്‍മെന്റ് സോണുകള്‍?

സമീപകാലത്ത് നിരവധി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിര്‍ദ്ദിഷ്ട മേഖലകളാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി കണക്കാക്കുന്നത്. ഒരു കെട്ടിടം പോലെ ചെറുതായിരിക്കും ഈ പ്രദേശം. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടയാത്ത വിധം ഒരു വലിയ പ്രദേശത്തിന് പകരം ആ പ്രദേശത്തെ ഒറ്റപ്പെടുത്തും. കേന്ദ്രവുമായി ആലോചിക്കാതെ സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അണ്‍ലോക്ക് 4 മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.

​രാജ്യത്ത് 86,508 രോഗബാധ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു. 57,32,519 ആയി ഉയര്‍ന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 9,66,382 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 46,74,988 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്