ആപ്പ്ജില്ല

ഗോമൂത്രം കുടിച്ചാല്‍ കൊവിഡ് ഭേദമാകുമെന്ന് പറയുന്ന സര്‍ക്കാരില്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം? ടിഎംസി എംപി

കേന്ദ്ര സര്‍ക്കാര്‍ പരോക്ഷമായി സ്വകാര്യ മെഡിക്കല്‍ കോളജുകളെയും ചതിക്കുഴികളെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശാന്തനു സെന്‍.

Samayam Malayalam 18 Sept 2020, 7:15 pm
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ (ഭേദഗതി) ബില്ലിനെ കുറിച്ച് ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശാന്തനു സെന്‍. 'കൊവിഡ് ഭേദമാകാന്‍ ഗോ മൂത്രം കുടിച്ചാല്‍ മതി'യെന്ന് പറയുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇനിയെന്ത് പ്രതീക്ഷിക്കണമെന്ന് എം പി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ പരോക്ഷമായി സ്വകാര്യ മെഡിക്കല്‍ കോളജുകളെയും ചതിക്കുഴികളെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Samayam Malayalam പാര്‍ലമെന്‍റ്


Also Read: ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുണ്ട്; ഒളിച്ചുവെക്കാന്‍ ഒന്നുമില്ല: ആദ്യ പ്രതികരണവുമായി കെ ടി ജലീല്‍

രാജ്യസഭയില്‍ ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ (ഭേദഗതി) ബില്‍ 2020 പ്രമേയം അവതരിപ്പിക്കാന്‍ ശ്രമമുണ്ടായി. കേന്ദ്രത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ കേന്ദ്ര കൗണ്‍സില്‍ ഓഫ് ഹോമിയോപതി സഹകരിക്കുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Also Read: ഇസ്രായേൽ യുഎഇ ഐക്യം; 'പലസ്തീൻ വിഷയം പരിഹരിക്കാതെ സമാധാനം കൈവരില്ല'

ഒഡീഷയില്‍ നിന്നുള്ള ബിജെപി എം പി പ്രസന്ന ആചാര്യയും ചര്‍ച്ചയില്‍ പങ്കെടുത്തു. ആവശ്യക്കാര്‍ക്ക് ഹോമിയോപതി സംവിധാനം കരുത്തുറ്റതാകേണ്ട ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഹോമിയോപതി ഒരു പഴയ ഇന്ത്യന്‍ വൈദ്യശാസ്ത്ര സമ്പ്രദായമാണ്. ഇത് പാവങ്ങള്‍ക്ക് പ്രവേശിക്കാവുന്നതാണ്. അതിനാല്‍ ഞങ്ങള്‍ അത് ശക്തമാക്കേണ്ടതുണ്ട്. എന്നാല്‍, ബില്ലില്‍ പരിഗണിക്കാത്ത അധികാരങ്ങളും പ്രവര്‍ത്തനങ്ങളും കൃത്യമായി നിര്‍ണ്ണയിക്കേണ്ടതിന്റെ ആവശ്യതകയെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.

സെപ്തംബര്‍ 14 നാണ് ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ (ഭേദഗതി) ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. 1973 ല്‍ ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ നിയമത്തില്‍ ഭേദഗതി വരുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്