ആപ്പ്ജില്ല

രാജ്യ സഭയില്‍ ബഹളം; സച്ചിന്‍റെ കന്നിപ്രസംഗം മുടങ്ങി

സംസാരിക്കാനായി സച്ചിൻ എഴുന്നേറ്റതും കോൺഗ്രസ് എംപിമാർ ബഹളമുണ്ടാക്കി.

TNN 22 Dec 2017, 3:04 pm
ന്യുഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രാജ്യസഭയിലെ കന്നിപ്രസംഗം കേള്‍ക്കാനുളള ജനങ്ങളുടെ കാത്തിരിപ്പ് വിഫലമായി .സഭയില്‍ പ്രസംഗത്തിന് എഴുന്നേറ്റ സച്ചിന് സംസാരം തുടരാനായില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനുമായി ചേർന്ന് കോൺഗ്രസ് ഉപജാപം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബഹളം വച്ചതോടെയാണ് സച്ചിന്റെ പ്രസംഗം തടസ്സപ്പെട്ടത്.
Samayam Malayalam when bharat ratna sachin tendulkar was not allowed to speak in rajya sabha
രാജ്യ സഭയില്‍ ബഹളം; സച്ചിന്‍റെ കന്നിപ്രസംഗം മുടങ്ങി


'കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും' എന്ന വിഷയത്തിൽ ചര്‍ച്ചയ്ക്കായി സച്ചിന്‍ നോട്ടിസ് നൽകിയിരുന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിഷയം അവതരിപ്പിക്കാൻ സച്ചിന് അനുമതി ലഭിച്ചു.

സ്കൂൾ കരിക്കുലത്തിൽ കായികമേഖലയെ ചേർക്കുക, രാജ്യാന്തര മെഡൽ ജേതാക്കളെ ദേശീയ ആരോഗ്യ ഗ്യാരണ്ടി പദ്ധതിയിൽ (സിജിഎച്ച്എസ്) ഉൾപ്പെടുത്തുക തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉന്നയിക്കാൻ എംപിക്ക് പദ്ധതിയുണ്ടായിരുന്നു. സംസാരിക്കാനായി സച്ചിൻ എഴുന്നേറ്റതും കോൺഗ്രസ് എംപിമാർ ബഹളമുണ്ടാക്കി. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെയുള്ള ആരോപണങ്ങളിൽ നരേന്ദ്ര മോദി മാപ്പു പറയണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.

ബഹളം വീക്ഷിച്ച് പത്തു മിനിറ്റ് നേരം സച്ചിൻ ക്ഷമയോടെ കാത്തുനിന്നു. സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിർദേശങ്ങൾ എംപിമാർ ചെവികൊണ്ടില്ല. ഒടുവില്‍ ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു. സച്ചിന് സംസാരിക്കാൻ സാധിച്ചതുമില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്