ആപ്പ്ജില്ല

പൗരത്വ നിയമം എപ്പോൾ നടപ്പാക്കും? അമിത് ഷായുടെ പ്രതികരണം ഇങ്ങനെ

ബംഗ്ലാദേശിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് ആളുകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

Samayam Malayalam 20 Dec 2020, 9:19 pm
കൊൽക്കത്ത: കൊവിഡ് വാക്സിൻ വന്നാലുടൻ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ. നിയമം നടപ്പാക്കുന്ന ഘട്ടത്തിലാണ് കൊവിഡ് വന്നത്. അതിനാൽ ചട്ടങ്ങൾ പൂ‍ര്‍ത്തിയാക്കാൻ കഴിഞ്ഞില്ലെന്നും നിയമം നടപ്പാക്കുന്നത് വൈകിയത് അതിനാലാണെന്നും അമിത് ഷാ വ്യക്തമാക്കി.
Samayam Malayalam Amit Shah (25)
അമിത് ഷാ |TOI


ബാവുൽ സംഗീതത്തിൽ ലയിച്ച് അമിത് ഷാ; പരമ്പരാഗത സംഗീതജ്ഞൻ്റെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണവും
ബംഗ്ലാദേശിൽ നിന്നുള്ള ആളുകളുടെ കടന്നുകയറ്റത്തിൽ നിന്നും ആക്രമ രാഷ്ട്രീയത്തിൽ നിന്നും അഴിമതിയിൽ നിന്നും പശ്ചിമ ബംഗാളിലെ ജനങ്ങൾ മോചനം ആഗ്രഹിക്കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

'ഷോ' കാണിക്കേണ്ട; അമിത് ഷായുടെ ഉച്ചഭക്ഷണവും വിവാദത്തിൽ, ചിത്രങ്ങൾ പങ്കുവച്ചത് തിരിച്ചടിയായി
പശ്ചിമ ബംഗാളിലെ നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദ‍ര്‍ശനം. രണ്ട് ദിവസത്തെ സന്ദ‍ര്‍ശനത്തിലാണ് അമിത് ഷാ ശനിയാഴ്ച ബംഗാളിലെത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാവും മമതയുടെ അടുപ്പമുണ്ടായിരുന്ന നേതാവുമായ ശുഭേന്ദു അധികാരി അടക്കം 10 എംഎൽഎമാരും ഒരു എംപിയും അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി അംഗത്വമെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്