ആപ്പ്ജില്ല

ബിഹാറിൽ വൻ മുന്നേറ്റവുമായി ഇടതുപാർട്ടികൾ; സിപിഐഎംഎലിന് ലീഡ് 13 ഇടത്ത്

ബിഹാറിൽ 19 സീറ്റുകളിൽ മാത്രം മത്സരിച്ച സിപിഐഎംഎൽ 14 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. സിപിഎമ്മും സിപിഐയും മൂന്ന് വീതം സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

Samayam Malayalam 10 Nov 2020, 1:56 pm
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കെതിരെ മഹാസഖ്യത്തിന് അടിപതറുമ്പോഴും മികച്ച മുന്നേറ്റവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. 19 സീറ്റുകളിൽ മത്സരിച്ച സിപിഐഎംഎൽ 13 ഇടത്തും സിപിഎം മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. സിപിഐയും മൂന്ന് സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിൻ്റെ തന്നെ ഭാഗമായ കോൺഗ്രസ് 21 സീറ്റുകളിൽ മാത്രം ലീഡ് തുടരുമ്പോഴാണ് ഇടതുപാര്‍ട്ടികളുടെ മികച്ച പ്രകടനം.
Samayam Malayalam CPI-M (1)
പ്രതീകാത്മക ചിത്രം. മധ്യപ്രദേശിലെ ഒരു സിപിഎം റാലി Photo: The Times of India/File


ബിഹാര്‍ തെരഞ്ഞെടുപ്പിൽ ഇത്തവണ മൂന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് 29 സീറ്റുകളിലാണ് മത്സരിച്ചത്. സംസ്ഥാനത്ത് മികച്ച സാന്നിധ്യമുള്ള സിപിഐഎംഎലാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിച്ചത് - 19 സീറ്റുകളിൽ. ഇതിൽ ആറ് സീറ്റുകളിൽ മാത്രമാണ് പാര്‍ട്ടി പിന്നിലുള്ളത്. പാര്‍ട്ടിയുടെ പ്രധാന സ്ഥാനാര്‍ഥികള്‍ക്കെല്ലാം മികച്ച ലീഡുണ്ട്.

Also Read: LIVE: ബിഹാ‍‍ര്‍ തെരഞ്ഞെടുപ്പ് ഫലം: ലീഡ് ഉയർത്തി എൻഡിഎ; മഹാസഖ്യം തകർച്ചയിലേയ്ക്ക്

അതേസമയം, നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരം നിലനിര്‍ത്തുമെന്നാണ് വോട്ടിങ് ട്രെൻഡുകള്‍ സൂചിപ്പിക്കുന്നത്. 243 അംഗ ബിഹാര്‍ നിയമസഭയിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ 122 സീറ്റുകളിലാണ് വിജയിക്കേണ്ടത്. എന്നാൽ 123 സീറ്റുകളിൽ ഇതുവരെ എൻഡിഎ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നുണ്ട്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം 111 ഇടത്തും ലീഡ് ചെയ്യുന്നുണ്ട്.

Also Read: യൂട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം

ബിജെപിയും ആര്‍ജെഡിയും 73 സീറ്റുകളിലും ജെഡിയു 43 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. എന്നാൽ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രാകട്ടെ 23 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. എൽജെപി രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്