ആപ്പ്ജില്ല

ഇന്ത്യയുടെ ത്രിവർണപതായുടെ പിന്നിലെ കലാവിരുത് ആരുടേത്? ചരിത്രം രേഖപ്പെടുത്താത്ത ആ ശിൽപി; ആദ്യ പതാക ഇങ്ങനെ

1857ൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സമയത്ത് ചെങ്കോട്ടയില്‍ ആദ്യമായി ഇന്ത്യയുടെ പതാക ഉയരുന്നത്. എന്നാൽ വെങ്കയ്യയുടെ സംഭാവനകൾ പിന്നീട് ചരിത്രത്തിന്റെ ശേഖരത്തിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. ആദ്യമായി ത്രിവര്‍ണപതാക ഉയര്‍ത്തിയത് 1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സമ്മേളനത്തിലാണ്

Samayam Malayalam 14 Aug 2021, 11:34 am

ഹൈലൈറ്റ്:

  • 1857ൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സമയത്ത് ചെങ്കോട്ടയില്‍ ആദ്യമായി ഇന്ത്യയുടെ പതാക ഉയരുന്നത്
  • വെങ്കയ്യയുടെ സംഭാവനകൾ ചരിത്രത്തിന്റെ ശേഖരത്തിൽനിന്ന് നഷ്ടപ്പെട്ടിരുന്നു
  • 1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സമ്മേളനത്തിലാണ് ആദ്യമായി ത്രിവര്‍ണപതാക ഉയര്‍ത്തിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Indian Flag
ഇന്ത്യയുടെ ദേശീയ പതാക
ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുമ്പോള്‍ ദേശിയ പതാകയുടെ ചരിത്രവും ശ്രദ്ധേയമാകുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ് ഇന്ത്യൻ ത്രിവർണ പതാക. കുങ്കുമം, വെള്ള, പച്ച നടുവിൽ നീല നിറത്തിൽ അശോകചക്രവുമായി നിലകൊള്ളുന്ന ദേശീയ പതാകയുടെ കഥയ്ക്ക് ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്.
സ്വാതന്ത്ര്യ ദിന പ്രസംഗം എങ്ങനെയായിരിക്കണം? ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെ?
ആന്ധ്രാ പ്രദേശ് സ്വദേശിയായ പിംഗളി വെങ്കയ്യയാണ് ദേശീയപതാകയുടെ ശില്‍പി. ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട 1857ലാണ് ചെങ്കോട്ടയില്‍ ആദ്യമായി ഇന്ത്യയുടെ പതാക ഉയരുന്നത്.

പിംഗളി വെങ്കയ്യ



  1. ആരാണ് പിംഗളി വെങ്കയ്യ?
    ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ. നിലവിൽ ആന്ധ്രാ പ്രദേശിന്റെ ഭാഗമായിട്ടുള്ള ഭട്ട്‌ലപെനുമരുവിൽ 1878 ഓഗസ്റ്റ് 2 ന് ഹനുമന്തറായുഡു-വെങ്കടരത്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ലണ്ടനിലെ കേംബ്രിഡ്ജിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ വെങ്കയ്യ മടങ്ങിയെത്തി അദ്ദേഹം റെയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിച്ചു. പിന്നീട് ബെല്ലാരിയിൽ പ്ലഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു. ഭൂമിശാസ്ത്രം, കൃഷി, വിദ്യാഭ്യാസം, ഭാഷകൾ എന്നിവയിൽ വിശാലമായ അറിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
  2. എന്നാണ് ദേശീയ പതാക രാജ്യത്തിന് സമര്‍പ്പിച്ചത്?
    രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് കണ്ടുമുട്ടുന്നത്. 1899 മുതൽ 1902 വരെ നീണ്ടു നിന്ന രണ്ടാം ബോയര്‍ യുദ്ധത്തിന്റെ കാലത്തായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അന്ന് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ടത് വെങ്കയ്യ ആയിരുന്നു. യുദ്ധത്തിന് ശേഷം മടങ്ങിയ ശേഷമാണ് വെങ്കയ്യ ദേശീയ പതാക നിര്‍മ്മിക്കുകയും രാജ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്തത്.
  3. ദേശീയ പതാകയുടെ എത്രരൂപകല്‍പനകള്‍ തയ്യാറാക്കി?
    1916ൽ ഇന്ത്യൻ ദേശീയ പതാക എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് മുപ്പതു രൂപകല്പനകൾ ഉൾക്കൊള്ളുന്ന ഒരു ലഘുലേഖ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1918നും 1921നും ഇടയിലെ എല്ലാ കോൺഗ്രസ് സെഷനുകളിലും അദ്ദേഹം ഭാരതത്തിന് ഒരു സ്വന്തം പതാകയുണ്ടായിരിക്കണമെന്ന ആശയം മുടക്കമില്ലാതെ അവതരിപ്പിച്ചിരുന്നു. 1921ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് മീറ്റിംഗിൽവച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു.
  4. വെങ്കയ്യയുടെ പതാകയും നിറങ്ങള്‍ ഇതുതന്നെയോ?
    നിലവിലെ ദേശീയ പതാകയുടെ നിരങ്ങളായിരുന്നില്ല വെങ്കയ്യ ആദ്യം രൂപകൽപ്പന ചെയ്ത പതാകയിലുണ്ടായിരുന്നത്. രാജ്യത്തെ രണ്ട് പ്രധാന മതവിഭാഗങ്ങളായ ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും പ്രതിനിധീകരിക്കുന്നതിനായി യഥാക്രമം ചുവപ്പ്, പച്ച നിറങ്ങൾ ഉൾക്കൊള്ളിച്ചുള്ളതായിരുന്നു ആദ്യ പതാക. എന്നാൽ പിന്നീട്, ഗാന്ധിയാണ് ഇതിൽ ചില മാറ്റങ്ങള്‍ കൊണ്ടുവന്നത്. സമാധാനത്തിന്റെ പ്രതീകമായി വെള്ളയും സ്വാശ്രയത്വത്തെ പ്രതിനിധീകരിക്കുന്നതിനായി ചർക്കയും ചേർത്തു. വിദ്യാഭ്യാസ വിദഗ്ധൻ ലാല ഹൻസ്‌രാജിന്റെ ശുപാർശകളെ തുടർന്നായിരുന്നു ആ മാറ്റങ്ങൾ. 1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സമ്മേളനത്തിലാണ് ആദ്യമായി ത്രിവര്‍ണപതാക ഉയര്‍ത്തിയത്.പിന്നീട്, 1931ലെ കോൺഗ്രസ് കമ്മിറ്റിയാണ് ചുവപ്പ് നിറത്തെ കുങ്കുമമാക്കി മാറ്റിയത്. കുങ്കുമ നിറം, വെള്ള, പച്ച എന്നിങ്ങനെ നിറത്തിന്റെ സ്ഥാനങ്ങൾ മാറ്റിയതും വെളുത്ത ബാൻഡിന്റെ ഒത്ത നടുക്കായി ചർക്ക സ്ഥാപിച്ചതും ഇതേ കമ്മിറ്റിയായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറയുന്നു.
  5. വെങ്കയ്യയുടെ പേരിൽ ചരിത്രത്താളുകളിൽ രേഖപ്പെടുത്താത്തത് എന്തുകൊണ്ട്?
    ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, സ്വാതന്ത്ര്യസമരത്തിലും ദേശീയ പതാക രൂപകൽപ്പന ചെയ്യുന്നതിലും വെങ്കയ്യയുടെ സംഭാവനകൾ ചരിത്രത്തിന്റെ ശേഖരത്തിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. തന്റെ മുത്തച്ഛൻ യഥാർത്ഥ ദേശസ്നേഹിയായിരുന്നുവെന്നും പക്ഷേ സ്വാതന്ത്ര്യാനന്തരം എല്ലാവരും അദ്ദേഹത്തെ പൂർണമായും മറന്നുപോയതായും പിംഗലി വെങ്കയ്യയുടെ ചെറുമകൻ ഘന്തസാല ഗോപി കൃഷ്ണ പറയുന്നു. 1963 ജൂലൈ 4 നാണ് വെങ്കയ്യ അന്തരിച്ചത്. 1992ൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി. രാമ റാവു ഹൈദരാബാദിലെ ടാങ്ക് ബണ്ടിൽ വെങ്കയ്യയുടെ പ്രതിമ സ്ഥാപിച്ചപ്പോഴാണ് അദ്ദേഹത്തെ വീണ്ടും ഓർമ്മിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്