ആപ്പ്ജില്ല

ചിന്നമ്മയെന്ന് വിളിക്കില്ല, എഐഎഡിഎംകെയിൽ കൂട്ടത്തല്ല്

ശശികലയെ 'ചിന്നമ്മ'യെന്ന് വിളിക്കാനാവില്ലെന്ന് ഒരു വിഭാഗം എഐഎഡിഎംകെയിലെ ഒരു വിഭാഗം

TNN 16 Dec 2016, 10:01 pm
ചെന്നൈ: ശശികലയെ 'ചിന്നമ്മ'യെന്ന് വിളിക്കാനാവില്ലെന്ന് ഒരു വിഭാഗം എഐഎഡിഎംകെയിലെ ഒരു വിഭാഗം. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തോഴി ശശികലയെ തെരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളുടേയും അണികളുടേയും കടുത്ത എതിര്‍പ്പാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.
Samayam Malayalam who is chinnamma clash in aiadmk meeting
ചിന്നമ്മയെന്ന് വിളിക്കില്ല, എഐഎഡിഎംകെയിൽ കൂട്ടത്തല്ല്


തിരുവണ്ണാമലയിലെ ആരണിയില്‍ നടന്ന ജയലളിത അനുസ്മരണ യോഗമാണ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ലിന് വേദിയായത്. യോഗത്തില്‍ പങ്കെടുത്ത മന്ത്രി ആര്‍പി ഉദയകുമാര്‍ യോഗത്തില്‍ സംസാരിക്കുന്നതിനിടെ ശശികലയെ 'ചിന്നമ്മ' എന്ന് അഭിസംബോധന ചെയ്തോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതില്‍ പ്രതിഷേധിച്ച്‌ ഒരുകൂട്ടം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയിരുന്നു. പ്രതിഷേധക്കാര്‍ ശശികലയുടെ ബാനറുകള്‍ കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്