ആപ്പ്ജില്ല

നവി മുംബൈയിൽ തെരുവുനായ്ക്കൾ നീലനിറത്തിൽ

വെളുത്ത നിറത്തിലും മറ്റു ഇളം നിറത്തിലുമുള്ള നായ്ക്കളാണ് പെട്ടെന്ന് നീല നിറത്തിലേക്ക് മാറിയിരിക്കുന്നത്.

TNN 16 Aug 2017, 6:38 pm
മുംബൈ: മുംബൈയിലെ തലോജ വ്യവസായ മേഖലയിലെ തെരുവുനായ്ക്കളിൽ സംഭവിച്ചിരിക്കുന്ന നിറമാറ്റം ഏവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വെളുത്ത നിറത്തിലും മറ്റു ഇളം നിറത്തിലുമുള്ള നായ്ക്കളാണ് പെട്ടെന്ന് നീല നിറത്തിലേക്ക് മാറിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഇത്തരത്തില്‍ അഞ്ചോളം 'നീല നായ്ക്കള്‍' വിലസുന്നതായിട്ട് നാട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
Samayam Malayalam why are dogs turning blue in this mumbai suburb
നവി മുംബൈയിൽ തെരുവുനായ്ക്കൾ നീലനിറത്തിൽ


നിരവധി വ്യവസായ ശാലകൾ ഉള്ള പ്രദേശമാണ് തലോജ. വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ മുഴുവൻ നിക്ഷേപിക്കുന്നത് ഇപ്രദേശത്തുള്ള കസാദി നദിയിലേക്കാണ്. ഭക്ഷണം തേടി നിരവധി നായ്ക്കള്‍ ഈ നദിക്കരയിൽ എത്താറുണ്ട്. പതിവായി മാലിന്യം നിറഞ്ഞ നദിയില്‍ നീന്തുന്ന നായ്ക്കളുടെ നിറം ക്രമേണ മാറിയതാകാം എന്നാണ് അധികൃതരുടെ വിലയിരുത്തലുകൾ.

തലോജ മേഖലയില്‍ ഭക്ഷ്യ, ഫാര്‍മസ്യൂട്ടിക്കല്‍, എന്‍ജിനീയറിംഗ് വിഭാഗങ്ങളിലായി നിരവധി ഫാക്ടറികളാണുള്ളത്. ഈ വ്യവസായ ശാലകളിൽ നിന്നുള്ള എല്ലാ മാലിന്യങ്ങളും ഒഴുകി എത്തുന്നത് ഈ നദിയിലേക്കാണ്. നീല നിറത്തിലുള്ള നായ്ക്കളെ കണ്ട മൃഗസംരക്ഷണ സെല്‍ പ്രവര്‍ത്തകര്‍ ചിത്രമെടുക്കുകയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തു. മാലിന്യങ്ങളും ചായങ്ങളും നിറഞ്ഞ നദിയില്‍ നായ്ക്കൾ ഭക്ഷണത്തിനായി മുങ്ങുന്നതിലാണ് രോമങ്ങളിൽ നീലനിറമേൽക്കുന്നത് എന്നാണ് വിദഗ്ദ്ധർ നൽകുന്ന വിശദീകരണം.

ഇതിനകം അഞ്ചോളം നീല നായ്ക്കളെ ഈ പ്രദേശത്ത് കണ്ടെത്തിയതിനാൽ പ്രശ്‌നം ഗുരുതരമായി കണ്ട് മാലിന്യം നദിയിലേക്ക് ഒഴുക്കുന്ന വ്യവസായശാലകള്‍ക്കെതിരെ നടപടിയെടുക്കാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Why are dogs turning blue in this Mumbai suburb

Untreated industrial waste being released into the Kasadi river may be turning stray dogs near Navi Mumbai’s Taloja industrial area blue.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്