ബംഗളുരു: അഞ്ച് വർഷവും കർണ്ണാടകം കോൺഗ്രസ്-ജനതാദൾ സഖ്യം ഭരിക്കുമെന്ന് കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന അഭ്യൂഹം അദ്ദേഹം തള്ളി. ജനതാദൾ നേതാവും കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി ജനതാദൾ പ്രവർത്തകരോട് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു, ഈ പശ്ചാത്തലത്തിലാണ് കുമാരസ്വാമി പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, നിഖിൽ കുമാരസ്വാമിയും കുമാരസ്വാമിയുടെ വാക്കുകൾ ആവർത്തിച്ചു. സർക്കാർ ഒരു പ്രശ്നവും നേരിടുന്നില്ലെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാല് വർഷംകൂടി കുമാരസ്വാമി സർക്കാരിന് നേതൃത്വം നൽകുമെന്ന് നിഖിൽ വ്യക്തമാക്കി.