ലഖ്നൗ: സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് നിയുക്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമന്ത്രം 'എല്ലാവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം' (സബ്കെ സാത്ത്, സബ്കെ വികാസ്) താന്‍ ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.
തന്നില്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടി എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്നെ ക്ഷണിച്ച ഗവര്‍ണര്‍ രാം നായ്ക്കിനോട് നന്ദിയുണ്ടെന്നും രാജ്ഭവനില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
ലഖ്നൗവിലെ ലോക് ഭവനില്‍ ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗമാണ് ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഖോരക്പൂരില്‍ നിന്നുള്ള ലോക്സഭാംഗമാണ് തീവ്ര ഹിന്ദുത്വ നിലപാടുകാരനായ ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലഖ്നൗ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിമാരാകും.
Will follow PM Modi’s ‘Sabka Sath Sabka Vikas’ slogan to bring better governance in Uttar Pradesh, says Yogi Adityanath