24 മണിക്കൂറിനിടെ 36,594 കൊവിഡ് കേസുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി ഉയർന്നിരിക്കുകയാണ്. 4,16,082 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 90,16,289 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 42,916 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കൊവിഡ് മരണങ്ങൾ 1,39,188
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 540 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,39,188 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു.
കൊവിഡ് കണക്കുകൾ
രാജ്യത്ത് കൊവിഡ് പരിശോധന 14,47,27,749
രാജ്യത്ത് കൊവിഡ് പരിശോധന പ്രതിദിനം 10 ലക്ഷത്തിൽ അധികമാണ് എന്നത് ആശ്വാസകരമാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,70,102 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകളുടെ എണ്ണം വർധിച്ചപ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 14,47,27,749 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.