ബംഗളൂരു: ബസ് യാത്രയ്ക്കിടെ ടിക്കറ്റിൻ്റെ ബാക്കി പൈസ ചോദിച്ചതിന് യാത്രക്കാരിയെ കണ്ടക്ടർ അടിച്ചു. ബി എം റ്റി സി ബസ് കണ്ടക്ടർ ആണ് യാത്രക്കാരിയോട് മോശമായി പെരുമാറിയത്. കണ്ടക്ടറിൽ നിന്ന് അടിയേറ്റ സ്ത്രീ ഇപ്പോൾ കെ സി ജനറൽ ആശുപത്രിയിലാണ്. 41 വയസ്സുള്ള സ്ത്രീക്കാണ് അടിയേറ്റത്. സംഭവം നടക്കുമ്പോൾ ഇവരുടെ മൂന്നു വയസ്സുള്ള കൊച്ചുമകളും ഒപ്പമുണ്ടായിരുന്നു.
അടിയേറ്റ സ്ത്രീയുടെ ചെവിയിൽ കൂടി രക്തം വന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടക്ടർ ജി ഉദയകുമാറിനെ അറസ്റ്റ് ചെയ്തു. 21 രൂപയുടെ ടിക്കറ്റിന് 100 രൂപ ആയിരുന്നു സ്ത്രീ കണ്ടക്ടറുടെ കൈയിൽ നല്കിയത്. ടിക്കറ്റിൻ്റെ പിന്നിൽ ബാക്കി നല്കേണ്ട തുകയായി 79നു പകരം 75 എന്നാണ് എഴുതിയത്. ഇതിനെ സ്ത്രീ ചോദ്യം ചെയ്തപ്പോൾ ബാക്കി നല്കുമ്പോൾ ശരിക്കുള്ള തുക നല്കാമെന്ന് അറിയിക്കുകയായിരുന്നു.
എന്നാൽ ഇറങ്ങേണ്ട സ്ഥലമായപ്പോൾ ബാക്കിയായി 74 രൂപ മാത്രമാണ് നല്കിയത്. ബാക്കി അഞ്ചു രൂപ ചോദിച്ചപ്പോൾ കൊച്ചുമകൾക്കു വേണ്ടി കുറച്ചെന്നാണ് കണ്ടക്ടർ മറുപടി നല്കിയത്. ഇതിനെ ചോദ്യം ചെയ്തത് തർക്കത്തിലേക്ക് എത്തുകയും കണ്ടക്ടർ സ്ത്രീയുടെ മുഖത്ത് അടിക്കുകയുമായിരുന്നു.
Woman asks for change, gets slapped in BMTC bus
A 41-year-old woman was assaulted by a BMTC bus conductor