ആപ്പ്ജില്ല

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 13കാരൻെറ ജനനേന്ദ്രിയം യുവതി പൊള്ളിച്ചു

പതിമൂന്നുകാരനെയാണ് യുവതി ക്രൂരമായി പീഡിപ്പിച്ചത്

Samayam Malayalam 10 Oct 2018, 2:04 pm
ഗ്രേറ്റർ നോയിഡ: പതിമൂന്നുകാരനെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച് യുവതി. ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. താനുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 13കാരനെ ഇവർ ചവണ കൊണ്ട് ജനനേന്ദ്രിയത്തിൽ പൊള്ളിക്കുകയായിരുന്നു.
Samayam Malayalam Crime


സംഭവത്തിൽ പോലീസ് അന്വേഷണം വന്നതോടെ യുവതി ഒളിവിൽ പോയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ചപ്രൗല ഗ്രാമത്തിലാണ് സംഭവമുണ്ടായത്. വിവാഹിതയായ യുവതി അയൽവാസിയായ 13കാരനെ വീട്ടിൽ വിളിച്ച് വരുത്തി പീഡനത്തിന് ശ്രമിക്കുകയായിരുന്നു.

കുട്ടി ലൈംഗികബന്ധത്തിന് വിസമ്മതിച്ചതോടെയാണ് യുവതി ക്രൂരമായി പെരുമാറിയത്. കുട്ടിയുടെ ജനനേന്ദ്രിയം ചൂടാക്കിയ ചവണ കൊണ്ട് പൊള്ളിക്കുകയായിരുന്നു. പിന്നീട് സ്വന്തം വീട്ടിലെത്തിയ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അമ്മയോട് കാര്യം പറഞ്ഞതോടെയാണ് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.

യുവതി മുമ്പും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നാട്ടുകാരും വിവരമറിഞ്ഞതോടെ യുവതി ഒളിവിൽ പോവുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്