ആപ്പ്ജില്ല

പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചു

സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചത് ബന്ധു തന്നെയാണെന്ന് ഇറ്റാവ എസ്‌പിയാണ് അറിയിച്ചത്

Samayam Malayalam 2 May 2018, 2:24 pm
ലഖ്‌നൗ: മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബന്ധുവിന്റെ ജനനേന്ദ്രിയം സ്ത്രീ മുറിച്ചു. ഉത്തർപ്രദേശിലെ ഇറ്റാവയിലെ ദുർഗാപൂരിലാണ് സംഭവം നടന്നത്. രാത്രി തന്നെ ഉപദ്രവിക്കാൻ വന്നയാളെ തൂണിൽ കെട്ടിയിട്ടാണ് സ്ത്രീ ജനനേന്ദ്രിയം മുറിച്ചത്.
Samayam Malayalam murder


മനോജ് കുമാർ എന്നയാളെ കെട്ടിയിട്ട് ജനനേന്ദ്രിയം മുറിച്ചിട്ട് സ്ത്രീ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചത് ബന്ധു തന്നെയാണെന്ന് ഇറ്റാവ എസ്‌പിയാണ് അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് മനോജ് കുമാറിനെ സൈഫൈ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ആക്രമണ ശ്രമത്തിൽ നിന്ന് രക്ഷപെട്ട സ്ത്രീയെ നാട്ടുകാർ അനുമോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്