ആപ്പ്ജില്ല

പണമെടുക്കാന്‍ കാത്തുനിന്ന യുവതിക്ക് ബാങ്കിനുള്ളില്‍ സുഖപ്രസവം

ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ദേഹാത്ത് ജില്ലയിലെ ബാങ്കിലാണ് മുപ്പതുകാരിയായ സര്‍വേഷ എന്ന യുവതി പണം പിന്‍വലിക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെ കുഞ്ഞിന് ജന്മം നല്‍കിയത്.

TNN 3 Dec 2016, 4:17 pm
കാന്‍പൂര്‍: ബാങ്കില്‍ പണമെടുക്കാന്‍ പോയ യുവതിക്ക് ബാങ്കിനുള്ളില്‍ സുഖപ്രസവം. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ദേഹാത്ത് ജില്ലയിലെ ബാങ്കിലാണ് മുപ്പതുകാരിയായ സര്‍വേഷ എന്ന യുവതി പണം പിന്‍വലിക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെ കുഞ്ഞിന് ജന്മം നല്‍കിയത്.
Samayam Malayalam woman delivers baby girl inside bank while standing in a queue to withdraw cash
പണമെടുക്കാന്‍ കാത്തുനിന്ന യുവതിക്ക് ബാങ്കിനുള്ളില്‍ സുഖപ്രസവം


തിരക്കുനിമിത്തം പണത്തിനായി കാത്തുനില്‍ക്കുന്നതിനിടെ സര്‍വേഷക്ക് നോവ് അനുഭവപ്പെട്ടു. ഉടന്‍ ബാങ്ക് അധികൃതര്‍ യുവതിയെ ആശുപത്രിയിലേക്ക് നീക്കുന്നതിനായി ആംബുലന്‍സ് വിളിച്ചെങ്കിലും വാഹനമെത്താന്‍ കാലതാമസം നേരിട്ടതോടെ യുവതി ബാങ്കിനുള്ളില്‍ പ്രസവിക്കുകയായിരുന്നു.

യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍തൃമാതാവും ബാങ്കില്‍ പണം പിന്‍വലിക്കാനെത്തിയ സ്ത്രീകളില്‍ ചിലരും യുവതിയെ സഹായിക്കാനെത്തി. ഒടുവില്‍, വൈദ്യസഹായമില്ലാതെ തന്നെ സര്‍വേഷ ബാങ്കിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്