ഫിറോസാബാദ്: റോഡപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് യുവതി കുഞ്ഞിന് ജന്മം നൽകി. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ വരികയായിരുന്ന കാമിനി എന്ന യുവതിയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. എട്ടുമാസം ഗർഭിണിയായിരുന്നു ഇവർ. ഫിറോസാബാദിലെ നാര്ഖിയിൽ ബുധനാഴ്ചയായിരുന്നു സംഭവമെന്ന് വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്തത്.
Also Read : കലികാലം, നാളെ മാധ്യമങ്ങളെ കാണും; അച്ചടക്കനടപടിക്ക് പിന്നാലെ പ്രതികരണവുമായി നുസൂർ
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ കാമിനി, അവിടെ വച്ചു പ്രസവവിക്കുകയായിരുന്നു. പിന്നാലെ തന്നെ ഇവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അതേസമയം കുട്ടിയുടെ ആരോഗ്യനിലയ്ക്ക് പ്രശ്നമൊന്നുമില്ല. രാമുവിനെയും കുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ നാട്ടുകാർ റോഡ് തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. പിന്നീട് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Also Read : ഡിവൈഎഫ്ഐയുടെ പരാതി എസ്പിക്ക് കൈമാറി; സുധാകരനും സതീശനുമെതിരെ കേസെടുക്കണോ എന്ന് പരിശോധിക്കും
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാമിനിയുടെ മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.