ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽ വനിതാ മാധ്യമപ്രവർത്തക ആക്രമിക്കപ്പെട്ടു. ഡൽഹിയിലെ ഐ ടി ഒ മെട്രോ സ്റ്റേഷനിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക പരാതി നൽകി.
മദ്യലഹരിയിൽ ആയിരുന്ന ആളാണ് ആക്രമിച്ചത് ഐ ടി ഒ മെട്രോ സ്റ്റേഷനിൽ വെച്ച് ഇവരെ ആക്രമിച്ചത്. ഇയാൾ ചായ വിൽപനക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 15 മിനിറ്റിൻ്റെ ഇടവേളയിൽ രണ്ട് സ്ത്രീകളാണ് ആക്രമിക്കപ്പെട്ടത്.
അതേസമയം, ആക്രമണം നടക്കുന്ന സമയത്ത് സമീപത്ത് ഒന്നും സുരക്ഷ ഉദ്യോഗസ്ഥർ ഇല്ല. സി സി ടി വി ഫൂട്ടേജിൽ ഇത് വ്യക്തമാണ്. വളരെ സുരക്ഷിതമെന്ന് കരുതുന്ന മെട്രോ സ്റ്റേഷനിൽ ഉണ്ടായ ആക്രമണം ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതൽ ചോദ്യം ഉയർത്തുകയാണ്.