ആപ്പ്ജില്ല

പോലിസുകാരി കൈക്കൂലി വാങ്ങി; പിടിക്കാതിരിക്കാന്‍ വിഴുങ്ങി

300 രൂപയാണ് കൈക്കൂലിയായി ഇവർ ആവശ്യപ്പെട്ടത്...

TNN 15 Feb 2018, 6:29 pm
മുംബൈ: മുന്നൂറു രൂപ കൈക്കൂലി വാങ്ങിയ വനിത പോലീസുകാരി നോട്ടുകള്‍ വിഴുങ്ങി. കൈക്കൂലിക്കേസില്‍ പിടിക്കുമെന്നായപ്പോഴാണ് ഇവര്‍ കൈക്കൂലി വിഴുങ്ങിയതെന്ന് മഹാരാഷ്ട്ര കോലാപുര്‍ പോലീസ് അറിയിച്ചു.
Samayam Malayalam woman police constable swallow notes in kohlapur
പോലിസുകാരി കൈക്കൂലി വാങ്ങി; പിടിക്കാതിരിക്കാന്‍ വിഴുങ്ങി


ബുധനാഴ്‍ച്ചയായിരുന്നു സംഭവം. മഹാരാഷ്ട്ര പോലീസില്‍ കോണ്‍സ്റ്റബിള്‍ ആണ് പ്രതി. കോലാപുര്‍ ചാന്ദ്‍ഗാഡ്‍ പോലീസ്റ്റ് സ്റ്റേഷനിലാണ് ഇവര്‍ ജോലി ചെയ്‍തിരുന്നത്. പാസ്‍പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് തേടി വന്ന യുവാവിനോട് ഇവര്‍ 300 രൂപ വാങ്ങിയെന്നാണ് പോലീസുകാര്‍ പറയുന്നത്.

പണം നല്‍കാമെന്ന് സമ്മതിച്ച യുവാവ് വിവരം ആന്‍റി കറപ്‍ഷന്‍ ബ്യൂറോയില്‍ അറിയിച്ചു. പോലീസ് സ്റ്റേഷനിലെ റെക്കോ‍ഡ് മുറിയില്‍വച്ച് പണം നല്‍കി. തൊട്ടുപിന്നാലെ ആന്‍റി കറപ്ഷന്‍ ബ്യൂറോ അംഗങ്ങളും എത്തി.

ഇവരെ കണ്ടതോടെ കോണ്‍സ്റ്റബിള്‍ നോട്ടുകള്‍ വായിലിട്ട് ചവച്ചിറക്കാന്‍ നോക്കി. സമയ ബന്ധിതമായി മറ്റൊരു ആന്‍റി കറപ്ഷന്‍ ഉദ്യോഗസ്ഥ ഇടപെട്ട് വായില്‍ നിന്ന് നോട്ടുകള്‍ പുറത്തെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്