ആപ്പ്ജില്ല

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യൻ യുവാക്കളെ ഐസിൽ ചേര്‍ത്ത യുവതി പിടിയിൽ

കാരെനെ ചോദ്യം ചെയ്യുന്നതിനായി എൻഐഎ ഫിലിപ്പീൻസ് സര്‍ക്കാരിനെ സമീപിക്കും

TNN 21 Oct 2017, 3:07 pm
ന്യൂ ഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഇന്ത്യൻ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് റിക്രൂട്ട് ചെയ്യുകയും ചെയത യുവതി ഫിലിപ്പീൻസിൽ പിടിയില്‍. ഫിലിപ്പീൻസിലെ ഭീകരനേതാവായ മുഹമ്മദ് ജാഫര്‍ മക്വിഡിന്‍റെ വിധവയായ കാരെൻ ഐഷ ഹാമിഡണ്‍ ആണ് പിടിയിലായതെന്ന് ദേശീയ അന്വേഷണ ഏജൻസിയായ എൻബിഎ അറിയിച്ചു
Samayam Malayalam women held for recruiting youth to isis
സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യൻ യുവാക്കളെ ഐസിൽ ചേര്‍ത്ത യുവതി പിടിയിൽ


ഇന്ത്യയിൽ നിന്ന് മറ്റു വിദേശരാജ്യങ്ങളിൽ നിന്നുമായി ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് യുവാക്കളെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി റിക്രൂട്ട് ചെയ്തിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികള്‍ കാരെനു വേണ്ടി അന്വേഷണം ആരംഭിച്ചത്.

കാരെന്‍റെ വിശദാംശങ്ങള്‍ ആരാഞ്ഞ് കഴിഞ്ഞ വര്‍ഷം എൻഐഎ ഫിലിപ്പീൻസിന് കത്തെഴുതിയിരുന്നു. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കാരെനെ വിട്ടുകിട്ടാനായി ഫിലിപ്പീൻസ് സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് എൻഐഎ.

Women held for recruiting youth to IS through social media

Widow of Philippines terrorist leader held in philippines for recuiting youth including from India to ISIS through social media

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്