ആപ്പ്ജില്ല

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇന്ത്യയില്‍

750 ഓളം പേരാണ് കഴിഞ്ഞ നാല് വര്‍ഷമായി പ്രതിമ നിര്‍മ്മാണത്തിൽ ഏര്‍പ്പെട്ടിരിക്കുന്നത്

Samayam Malayalam 20 Nov 2018, 1:09 pm
ന്യൂഡൽഹി: രാജ്യത്ത് വീണ്ടുമൊരു പ്രതിമ കൂടി വരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ യാണ് ഇന്ത്യയിൽ നിര്‍മ്മിക്കപ്പെടുന്നത്. 351 അടി ഉയരത്തിലാണ് ശിവന്‍റെ പ്രതിമ രാജസ്ഥാനില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.
Samayam Malayalam shiva_murti

നാഥ്ദ്വാരയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ. 20 കി.മീ ദൂരെ നിന്നുവരെ ഈ പ്രതിമയുടെ കാഴ്ച ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.

പ്രതിമയുടെ 85 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. 750 ഓളം പേരാണ് കഴിഞ്ഞ നാല് വര്‍ഷമായി പ്രതിമ നിര്‍മ്മാണത്തിൽ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിമയ്ക്ക് എത്രരൂപ മുതല്‍മുടക്കുണ്ടെന്നോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ലെന്നാണറിയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ശിവ പ്രതിമയുടെ ഉദ്ഘാടനം. ലോക ചരിത്രത്തിലെ തന്നെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഈ ശിവപ്രതിമ.

നിലവിലുള്ളതിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പ്രതിമയാണ്. 597 അടി ഉയരമാണ് പട്ടേൽ പ്രതിമയ്ക്കുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്