ആപ്പ്ജില്ല

'വിശ്വാസ'ത്തിന് കാക്കാതെ യെദ്യൂരപ്പയുടെ നാണംകെട്ട രാജി

ഇതോടെ അൻപത്തിയഞ്ച് മണിക്കൂറുകൾ മാത്രം മുഖ്യമന്ത്രി പദം അലങ്കരിച്ച മുഖ്യമന്ത്രിയെന്ന പദവി യെദ്യൂരപ്പയ്ക്ക് സ്വന്തമാണ്

Samayam Malayalam 19 May 2018, 4:36 pm
ബെംഗലൂരു: കര്‍ണ്ണാടകയിൽ ഭൂരിപക്ഷമില്ലാതെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അപമാനിതനായി യെദ്യൂരപ്പയുടെ രാജി. വിശ്വാസ വേട്ട് തേടാൻ സഭ തയ്യാറായി നിൽക്കവേയാണ് വികാരഭരിതമായ പ്രസംഗത്തിന് ശേഷം യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്നുള്ള സൂചന ആദ്യം തന്നെയുണ്ടായിരുന്നു.
Samayam Malayalam വിശ്വാസ വോട്ട് തേടാതെ യെദ്യൂരപ്പ രാജിക്ക് ഒരുങ്ങുന്നു
വിശ്വാസ വോട്ട് തേടാതെ യെദ്യൂരപ്പ രാജിക്ക് ഒരുങ്ങുന്നു


രാജിവെച്ച ശേഷം പ്രസംഗിക്കാൻ ഒരു മണിക്കൂറുള്ള പ്രസംഗവും യെദ്യൂരപ്പ തയ്യാറാക്കിയെന്ന റിപ്പോർട്ടുമുണ്ടായിരുന്നു. എന്നാൽ ഏറെ നീളാത്ത ഹ്രസ്വമായ ഒരു പ്രസംഗമാണ് യെദ്യൂരപ്പ അവസാനമായി സഭയിൽ കാഴ്ചവെച്ചത്. ഇതോടെ അൻപത്തിയഞ്ച് മണിക്കൂറുകൾ മാത്രം മുഖ്യമന്ത്രി പദം അലങ്കരിച്ച മുഖ്യമന്ത്രിയെന്ന പദവി യെദ്യൂരപ്പയ്ക്ക് സ്വന്തമാണ്.

ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാനാവില്ലെന്ന നിസ്സഹായത കർണാടക ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് യെദ്യൂരപ്പ രാജിക്ക് വഴങ്ങിയത്. ദേശീയഗാനത്തിനിടെയാണ് യെദ്യൂരപ്പ വിധാൻ സൗധയിൽ നിന്ന് ഇറങ്ങിപ്പോയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്