ആപ്പ്ജില്ല

യോഗ ഇന്ത്യൻ സംസ്കാരത്തിൻ്റെ അവിഭാജ്യഘടകമെന്ന് പ്രധാനമന്ത്രി

റാഞ്ചിയിൽ നടക്കുന്ന യോഗാദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സമാധാനം, ഐക്യം, പുരോഗതി എന്നിവയ്ക്ക് യോഗ എന്നതാകണം നമ്മുടെ ആപ്‌തവാക്യമെന്ന് മോദി.

Samayam Malayalam 21 Jun 2019, 8:04 am
റാഞ്ചി: യോഗ ഇന്ത്യൻ സംസ്കാരത്തിൻ്റെ അവിഭാജ്യഘടകമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. പ്രകൃതിയും യോഗയുമായി അടുത്ത ബന്ധമാണുള്ളത്. യോഗ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. ഗ്രാമങ്ങളിലും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. റാഞ്ചിയിൽ നടക്കുന്ന യോഗാദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Samayam Malayalam Modi




ലോകം നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്ക് യോഗയിലൂടെ പരിഹാരം കണ്ടെത്താനാകും. ജീവിതത്തിൽ ശാന്തിയും സമാധാനവും കൊണ്ടുവരാൻ യോഗയിലൂടെ സാധിക്കും. ഓരോ വ്യക്തികളും യോഗയുമായി ബന്ധപ്പെട്ട പുതിയകാര്യങ്ങള്‍ പഠിക്കണം. ലഹരി ഉപയോഗവും മദ്യപാനവും ഒഴിവാക്കാൻ യോഗ സഹായിക്കും. സമാധാനം, ഐക്യം, പുരോഗതി എന്നിവയ്ക്ക് യോഗ എന്നതാകണം നമ്മുടെ ആപ്‌തവാക്യം. എല്ലാവരും ദിനചര്യയിൽ യോഗ ഉള്‍പ്പെടുത്തണമെന്നും മോദി പറഞ്ഞു. യോഗ അഭ്യാസത്തെ അടുത്ത തലമുറയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിയാനയിലെ റോത്തക്കിലെ യോഗാദിന പരിപാടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തത്. ലോക്സഭാ സ്പീക്കർ ഓം ബിർലയും എംപിമാരും പാർലമെൻ്റ് അങ്കണത്തിലാണ് യോഗാദിനം ആചരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്