ആപ്പ്ജില്ല

'ലൗ ജിഹാദ് വേണ്ട'; മിശ്രവിവാഹങ്ങള്‍ 'നിയന്ത്രിക്കാൻ' വിവാദനീക്കവുമായി യുപി സര്‍ക്കാര്‍

മുസ്ലീം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള വിവാഹത്തിൽ വിവാദപരാമര്‍ശങ്ങളുമായി യുപി മുഖ്യമന്ത്രി. പുതിയ നിയമനിര്‍മാണത്തിന് നീക്കം.

Samayam Malayalam 1 Nov 2020, 11:29 am
ലഖ്നൗ: ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഉയര്‍ത്തുന്ന ലൗ ജിഹാദ് ആരോപണങ്ങള്‍ക്കിടെ സംസ്ഥാനത്ത് മിശ്രവിവാഹങ്ങള്‍ക്ക് തടയിടാനുള്ള നീക്കവുമായി യുപി സര്‍ക്കാര്‍. "സംസ്ഥാനത്തെ സ്ത്രീകളെ സംരക്ഷിക്കു"മെന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് മുസ്ലീം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള വിവാഹത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് വ്യക്തമാക്കിയത്.
Samayam Malayalam Yogi Adityanath
യോഗി ആദിത്യനാഥ് Photo: The Times of India/File


മതപരിവര്‍ത്തനം സംബന്ധിച്ച ഒരു ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിവാദനീക്കത്തിന് ഒരുങ്ങുന്നത്.

Also Read: 46,964 പേര്‍ക്ക് കൊവിഡ്; 470 മരണം, ഉയര്‍ന്ന കേസുകള്‍ കേരളത്തില്‍

വിവാഹം എന്ന ഉദ്ദേശത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം നിയനപ്രകാരം സാധുവല്ലെന്ന് ഒക്ടോബര്‍ 30ന് അലഹാബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹിന്ദു പുരുഷനെ വിവാഹം ചെയ്യാനായി മതം മാറിയ ഒരു മുസ്ലീം സ്ത്രീയും ഭര്‍ത്താവും ചേര്‍ന്ന് പോലീസ് സംരക്ഷണത്തിനായി കോടതിയെ സമീപിച്ചപ്പോഴായിരുന്നു അലഹാബാദ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ "ലൗ ജിഹാദ്" എന്ന പ്രയോഗം ഉപയോഗിക്കാതെയായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതിനു പിന്നാലെയാണ് മിശ്രവിവാഹങ്ങള്‍ക്കെതിരെ യുപി മുഖ്യമന്ത്രിയുടെ നീക്കം.

"വിവാഹങ്ങള്‍ക്ക് മതം മാറേണ്ടതില്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് 'ലൗ ജിഹാദ്' തടയാൻ തീരുമാനിച്ചിട്ടുണ്ട്. എളുപ്പം പറ്റിക്കാവുന്ന സ്ത്രീകളെ തങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ മറച്ചു വെച്ച് വഞ്ചിക്കുന്നവര്‍ക്കെതിരെ ഫലപ്രദമായ നിയമം നിര്‍മിക്കും." യോഗി ആദിത്യനാഥ് പറഞ്ഞു.

Also Read: അണ്‍ലോക്ക് 5 തുടരും; നവംബറിലെ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാം? നിബന്ധനകള്‍ അറിയാം

മുസ്ലീം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള വിവാഹത്തിൻ്റെ ലക്ഷ്യം മതപരിവര്‍ത്തനമാണെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദുത്വ സംഘടനകള്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ലൗ ജിഹാദ്. എന്നാൽ ലൗ ജിഹാദ് എന്ന പേരിൽ ആസൂത്രിതമായ നീക്കം നടക്കുന്നില്ലെന്ന് വിവിധ കോടതികള്‍ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ വിവിധ അന്വേഷണ ഏജൻസികളും സമാനമായ റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചത്.

"സ്വന്തം വഴി നന്നാക്കിയില്ലെങ്കിൽ 'നാം നാം സത്യ ഹേ' പാതയിൽ പോകേണ്ടി വരുമെന്ന് ഞാൻ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ഉത്തരേന്ത്യൻ ഹിന്ദു സമൂഹങ്ങള്‍ അന്ത്യകര്‍മങ്ങളിൽ ഉപയോഗിക്കുന്ന മന്ത്രമാണ് 'രാം നാം സത്യ ഹേ' അഥവാ രാമനാണ് പരമമായ സത്യം' എന്നത്.

പല സഹോദരിമാരും പെൺമക്കളും 'ലൗ ജിഹാദി'ൻ്റെ ഇരകളായെന്നും വ്യാജ പേരും വ്യക്തിത്വവുമുണ്ടാക്കി ആളുകള്‍ അവരെ കബളിപ്പിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

മുസ്ലീം പുരുഷന്മാര്‍ ലൗ ജിഹാദ് ഉപയോഗിച്ച് ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്യുകയും മതം മാറ്റുകയും ചെയ്യുകയാണെന്ന പ്രചാരണം ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉത്തരേന്ത്യയിൽ സജീവമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പ്രായപൂര്‍ത്തിയായവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശം ഉപയോഗിച്ച് പരസ്പരം വിവാഹം ചെയ്യാമെന്നും അതിൽ തെറ്റില്ലെന്നുമാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്