ആപ്പ്ജില്ല

കേരളത്തിന് ശേഷം ഗുജറാത്തിൽ റാലി നയിക്കാൻ യോഗി ​ആദിത്യനാഥ്

ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി റാലി നടത്തുന്നത്

TNN 5 Oct 2017, 3:51 pm
ലക‍്‍നോ: കേരളത്തിലെ ജനരക്ഷാ യാത്രക്ക് ശേഷം ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗുജറാത്തിൽ ഗൗരവ് യാത്രക്ക് നേതൃത്വം നൽകും. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി റാലി നടത്തുന്നത്. രണ്ട് ദിവസം യോഗി യാത്രയിൽ പങ്കെടുക്കും.
Samayam Malayalam yogi adityanath to lead gaurav yatra in gujarat
കേരളത്തിന് ശേഷം ഗുജറാത്തിൽ റാലി നയിക്കാൻ യോഗി ​ആദിത്യനാഥ്


ഒക്ടോബർ 13ന് തെക്കൻ ഗുജറാത്തിലും 14ന് ഉത്തര ഗുജറാത്തിലും അദ്ദേഹം റാലിക്ക് നേതൃത്വം നൽകും. 2002ൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇതേ പേരിൽ ഗുജറാത്തിൽ റാലി നടത്തിയിരുന്നു. ഗുജറാത്ത് കലാപത്തിന് ശേഷമായിരുന്നു ഈ റാലി നടന്നത്.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് യോഗി ആദിത്യനാഥിൻെറ നേതൃത്വത്തിൽ പരിവർത്തൻ യാത്രകൾ നടന്നിരുന്നു. ഇത്തരത്തിൽ വരുന്ന തെരഞ്ഞെടുപ്പിലും ഗുജറാത്തിൻെറ ഭരണം നില നിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

Yogi Adityanath to lead ‘Gaurav Yatra’ in Gujarat

Uttar Pradesh chief minister Yogi Adityanath will lead BJP's ‘Gaurav Yatra’ in Gujarat ahead of elections.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്