ആപ്പ്ജില്ല

മുസഫര്‍ നഗര്‍: ബിജെപി നേതാക്കള്‍ക്കെരായ കേസ് പിൻവലിക്കാൻ യോഗി ആദിത്യനാഥ്

പിൻവലിക്കാനൊരുങ്ങുന്നത് മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരായ ക്രിമിനൽ കേസ്

TNN 21 Jan 2018, 3:40 pm
ലക്നൗ: മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമം തുടങ്ങി. സര്‍ക്കാര്‍ നീക്കത്തോട് ജനങ്ങളുടെ പ്രതികരണം അറിയാൻ ജില്ലാ മജിസ്ട്രേറ്റിന് യുപി സ്പെഷൽ സെക്രട്ടറി രാജ് സിങ് കത്തയച്ചു.
Samayam Malayalam yogi adityanath to withdraw musafar nagar case against bjp leaders
മുസഫര്‍ നഗര്‍: ബിജെപി നേതാക്കള്‍ക്കെരായ കേസ് പിൻവലിക്കാൻ യോഗി ആദിത്യനാഥ്


2013ൽ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുൻ കേന്ദ്രമന്ത്രിയും എംപിയുമായ സഞ്ജീവ് ബല്യാൻ, ബര്‍തേന്ദ്ര സിങ് എംപി, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎൽഎമാരായ ഉമേഷ് മാലിക്, സംഗീത് സിങ് സോം, ഷാംലി എന്നിവര്‍ പ്രതികളാണ്. അവരുടെ പേരിൽ കോടതിയുടെ പരിഗണനയിലുളള ക്രിമിനൽ കേസുകളാണ് പിൻവലിക്കാൻ ശ്രമിക്കുന്നത്.

കലാപത്തിന് ആഹ്വാനം നല്‍കുന്ന തരത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ബിജെപി നേതാക്കള്‍ക്കെതിരായ കേസ്. കലാപത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കിട്ടുന്ന പക്ഷം അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നും മുസഫര്‍ നഗര്‍ എഡിഎം ഹരീഷ് ചന്ദ്ര പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്