ആപ്പ്ജില്ല

യോഗി ആദിത്യനാഥ് ഒന്നിനും കൊള്ളാത്തവനെന്ന് രാഹുല്‍ ഗാന്ധി

താജ്‍മഹല്‍ വിവാദത്തിനു പിന്നാലെ രാഹുലിന്‍റെ വിമര്‍ശനം

TNN 3 Oct 2017, 5:02 pm
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നിനും കൊള്ളാത്തവനെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ടൂറിസം പദ്ധതികളില്‍ താജ് മഹലിനെ ഉള്‍പ്പെടുത്താതിരുന്നത് വിവാദമായതിനു പിന്നാലെയാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam yogi adityanath useless says rahul gandhi
യോഗി ആദിത്യനാഥ് ഒന്നിനും കൊള്ളാത്തവനെന്ന് രാഹുല്‍ ഗാന്ധി


ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്‍റെ അഭിപ്രായം പങ്കുവെച്ചത്. താജ് മഹലിനെ ടൂറിസം പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മതവിദ്വേഷികളുടെ സര്‍ക്കാരാണെന്നും കുറ്റപ്പെടുത്തിയിരുന്നു. താജ് മഹല്‍ ഇന്ത്യന്‍ സംസ്‍കാരത്തിന്‍റെ പ്രതീകമല്ലെന്ന് മുന്‍പ് യോഗി ആദിത്യനാഥ് പ്രസംഗിച്ചത് വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചത്.

കഴിഞ്ഞ ആഴ്‍ച യുപി സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്‍തകമാണ് വിവാദത്തിന് കാരണമായത്. നൈമിശാരണ്യം, അലഹാബാദ്, ചിത്രകൂടം തുടങ്ങിയ വിവിധ സ്ഥലങ്ങള്‍ പുസ്‍തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇക്കൂട്ടത്തില്‍ ആഗ്രയോ താജ്‍ മഹലോ ഇല്ലായിരുന്നു. ഇത് വിവാദമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. കോണ്‍ഗ്രസിനു പുറമേ സിപിഎമ്മും സമാജ് വാദി പാര്‍ട്ടിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

Yogi Adityanath useless, says Rahul Gandhi

Congress vice president Rahul Gandhi criticised Up government saying that chief minister Yogi Adityanath is a useless.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്