Please enable javascript.Kerala Tourism,മുന്നിൽ എറണാകുളം, ഇടുക്കി രണ്ടാമത്; ആദ്യ 9 മാസത്തിലെത്തിയത് 1.59 കോടി ആഭ്യന്തര സഞ്ചാരികൾ, വിദേശികളുടെ എണ്ണവും കൂടി - 1 59 crore domestic tourists and 4 lakhs foreigners visited kerala in first 9 months of 2023 ernakulam is top destination - Samayam Malayalam

മുന്നിൽ എറണാകുളം, ഇടുക്കി രണ്ടാമത്; ആദ്യ 9 മാസത്തിലെത്തിയത് 1.59 കോടി ആഭ്യന്തര സഞ്ചാരികൾ, വിദേശികളുടെ എണ്ണവും കൂടി

Edited byലിജിൻ കടുക്കാരം | Samayam Malayalam 14 Nov 2023, 8:39 am
Subscribe

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പാതകളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടതോടെ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദേശ സഞ്ചാരികളുടെയും ആഭ്യന്തര സഞ്ചാരികളുടെയും എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.

ഹൈലൈറ്റ്:

  • സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്
  • ഇഷ്ട കേന്ദ്രങ്ങൾ എറണാകുളവും ഇടുക്കിയും
  • വിദേശ സഞ്ചാരികളുടെ എണ്ണവും കൂടി
kerala tourism
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ അടുത്തിടെ നൽകിവരുന്നത്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളും പുതിയ കേന്ദ്രങ്ങളുമെല്ലാം കുറച്ചുനാളുകളായി ചർച്ചാവിഷയമാണ്. ഇതിന്‍റെ പ്രതിഫലനം സഞ്ചാരികളുടെ എണ്ണത്തിലും ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകളും തെളിയിക്കുന്നത്. 2023ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് വൻ കുതിപ്പുണ്ടായെന്നാണ് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറയുന്നത്.
ഈ വർഷം ആദ്യ ഒമ്പത് മാസത്തിൽ 1.59 കോടി ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഇത് 1.33 കോടിയായിരുന്നു. കഴിഞ്ഞകൊല്ലവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34 ശതമാനം വളർച്ചയാണ് ഉണ്ടായത്. 25.88 ലക്ഷം സന്ദർശകരാണ് ഇക്കൊല്ലം വർധിച്ചതെന്നാണ് മന്ത്രി പറയുന്നത്.

'നാല് പെൺമക്കളാണ്, രക്ഷിക്കണേ...'; അലറിക്കരഞ്ഞ് യുവതി, ഹോംസ്റ്റേ കൂട്ടബലാത്സംഗത്തിൽ വീഡിയോ പുറത്ത്, 5 പേർ അറസ്റ്റിൽ

ആഭ്യന്തര സഞ്ചാരികൾ കൂടുതലായി എത്തിയ ജില്ല എറണാകുളമാണ്. 33,18,391 പേരാണ് ഈ വർഷം സെപ്റ്റംബർ വരെ ജില്ലയിലേക്കെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇടുക്കിയിൽ 26,61,934 സഞ്ചാരികളുമെത്തി. തിരുവനന്തപുരത്ത് 25,61,787 പേരും തൃശൂർ 18,22,020 പേരും എത്തിയപ്പോൾ വയനാട് സന്ദർശിച്ചത് 12,87,166 ആഭ്യന്തര സഞ്ചാരികളാണ്.

ആഭ്യന്തര സഞ്ചാരികൾ എന്ന പോലെ വിദേശസഞ്ചാരികളുടെ വരവിലും കേരളത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 4,47,327 വിദേശ സഞ്ചാരികളാണ് ഇക്കാലയളവിൽ സംസ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം ഇത് 2,06,852 ആയിരുന്നു. വിദേശികളുടെ കാര്യത്തിൽ 116.25 ശതമാനത്തിന്‍റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

Aluva Girl Murder Verdict: വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍, അസ്ഫാക് ആലത്തിനുള്ള ശിക്ഷ എന്ത്? അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ വിധി ഇന്ന്

വിദേശസഞ്ചാരികളുടെ വരവിലും എറണാകുളം തന്നെയാണ് മുന്നിൽ 2,04,549 പേരാണ് ആദ്യ ഒമ്പത് മാസത്തിൽ ജില്ലയിലെത്തിയത്. വിദേശ സഞ്ചാരികളുടെ പ്രിയ ഇടങ്ങളിൽ രണ്ടാംസ്ഥാനം തലസ്ഥാന ജില്ലയ്ക്കാണ് 98,179 പേരാണ് തിരുവനന്തപുരത്ത് വന്നത്. ഇടുക്കിയിൽ 68,798 പേരും ആലപ്പുഴയിൽ 19,685 പേരും വന്നപ്പോൾ കോട്ടയം സന്ദർശിച്ചത് 15,112 വിദേശികളാണ്.
ലിജിൻ കടുക്കാരം
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ