ആപ്പ്ജില്ല

സംസ്ഥാനത്ത് 110 എസി ലോഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്ത്

ആകെ ലഭിച്ച 530 ജനറം ബസുകളിൽ 303 എണ്ണം കട്ടപ്പുറത്ത് സ്പെയര്‍പാര്‍ട്സ് കുടിശിക രണ്ടരക്കോടി

Samayam Malayalam 24 Mar 2018, 8:18 am
കൊച്ചി: കേന്ദ്രസര്‍ക്കാരിന്‍റെ ജനറം പദ്ധതിപ്രകാരം സംസ്ഥാനത്തിന് ലഭിച്ച 110 വോൾവോ എസി ലോഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്ത്. 190 ബസുകള്‍ ലഭിച്ചതിൽ സര്‍വീസ് നടത്തുന്നത് 80 ബസുകള്‍ മാത്രമാണ്. കൊച്ചി നഗരത്തിന് ലഭിച്ച 51 ബസുകളിൽ 37ഉം തിരുവനന്തപുരത്തിന് ലഭിച്ച 39 ബസുകളിൽ 25 എണ്ണവും ഇപ്പോള്‍ കട്ടപ്പുറത്താണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam lowfloor


530 നോണ്‍ എസി. ലോ ഫ്‌ളോര്‍ ബസുകളടക്കം 720 ലോഫ്‌ളോര്‍ ബസുകളാണ് കേരളത്തിന് ലഭിച്ചത്. ഇതിൽ 337 നോണ്‍ എസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എസി, നോണ്‍ എസി വിഭാഗങ്ങളിലായി 303 ലോ ഫ്‌ളോര്‍ ബസുകളാണ് സര്‍വീസ് നടത്താനാകാതെ ഡിപ്പോകളിലുള്ളത്. എസി ലോഫ്ളോര്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാൻ ഡിപ്പോകളിൽ ഗാരേജ് ഇല്ലാത്തതുമൂലം ഇവ തുരുമ്പെടുക്കുന്നതിനും ഇടയാകുന്നുണ്ട്.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാത്തതുമൂലമാണ് ബസുകള്‍ സര്‍വീസ് നടത്താതെ നശിക്കുന്നത്. വോള്‍വോ ബസുകളുടെ സ്പെയര്‍പാര്‍ട്സ് കൃത്യസമയത്ത് വാങ്ങാനും കെയുആര്‍ടിസിയ്ക്ക് കഴിയുന്നില്ല. സ്പെയര്‍പാര്‍ട്സ് വാങ്ങുന്ന വിസ്റ്റ എന്ന കമ്പനിയ്ക്ക് കെയുആര്‍ടിസി കുടിശിക വരുത്തിയിരിക്കുന്നത് രണ്ടരക്കോടിയോളം രൂപയാണ്. കുടിശിക കൂടിയതോടെ കമ്പനി സ്പെയര്‍പാര്‍ട്സ് നൽകാതെയായി.

അതേസമയം, ടാറ്റ, അശോക് ലെയ്‍‍ലാൻഡ് നിര്‍മിത നോൺ എസി ബസുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കുന്നുണ്ട്. അതേസമയം, സ്പെയര്‍പാര്‍ട്സ് ലഭിക്കുന്ന പക്ഷം ബസുകള്‍ രണ്ട് ദിവസത്തിനുള്ളിൽ സര്‍വീസിനു തയ്യാറാക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്