ആപ്പ്ജില്ല

സംസ്ഥാനത്ത് പുതിയ ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍

പദ്ധതികൾ നടപ്പാക്കാനുള്ള അനുമതി സ്വകാര്യ സംരംഭകർക്ക് നൽകാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്

TNN 6 Dec 2017, 5:19 pm
തിരുവനന്തപുരം: ബൂട്ട് അടിസ്ഥാനത്തിൽ 20 ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനുള്ള അനുമതി സ്വകാര്യ സംരംഭകർക്ക് നൽകാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. 2012-ലെ ചെറുകിട ജലവൈദ്യുതി നയം അനുസരിച്ച് ഇന്‍ഡിപെന്‍ഡന്‍റ് പവര്‍ പ്രൊജക്ട് വിഭാഗത്തിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്.
Samayam Malayalam 20 new small water power projects in kerala
സംസ്ഥാനത്ത് പുതിയ ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍


സര്‍ക്കാരുമായി കരാര്‍ ഒപ്പുവക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി. പദ്ധതികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്‍ നിരക്ക് നിശ്ചയിക്കും. മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രായപരിധി 23 ആയി ഉയർത്താനുള്ള തീരുമാനവും മന്ത്രിസഭാ യോഗം കൈക്കൊണ്ടു. ഇതിനായി അബ്‌കാരി നിയമം പുതുക്കും. പ്രായ പരിധി ഉയർത്തുന്നതിന് ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കൂടാതെ വനിതാ കമ്മീഷന് കൂടുതൽ അധികാരം നൽകാനും തീരുമാനിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്