ആപ്പ്ജില്ല

കേരളത്തില്‍ ചെറിയ പെരുന്നാൾ ഞായറാഴ്ച

പരിശുദ്ധ റമദാനിലെ വ്രതം ഒരുദിവസം കൂടി ലഭ്യമായതിന്റെ സന്തോഷത്തിലാണ് വിശ്വസികൾ. പെരുന്നാൾ നിസ്കാരം വീട്ടിൽ തന്നെ നടത്തണമെന്നും ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്നും ഖാസിമാർ ആവശ്യപ്പെട്ടിട്ടുണ്ട്

Samayam Malayalam 22 May 2020, 8:09 pm
കോഴിക്കോട്: ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ച റംസാൻ 30 പൂർത്തിയാക്കി ഞായറാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. പെരുന്നാൾ നിസ്കാരം വീട്ടിൽ തന്നെ നടത്തണമെന്നും ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്നും ഖാസിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശുദ്ധ റമദാനിലെ വ്രതം ഒരുദിവസം കൂടി ലഭ്യമായതിന്റെ സന്തോഷത്തിലാണ് വിശ്വസികൾ
Samayam Malayalam 2020 eid al fitr in kerala on sunday
കേരളത്തില്‍ ചെറിയ പെരുന്നാൾ ഞായറാഴ്ച


Also Read: പെരുന്നാൾ; സമ്പൂർണ്ണ ലോക്ക് ഡൗണില്‍ ഇളവ്, കടകള്‍ക്ക് രാത്രി 9വരെ തുറക്കാം

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള ഹിലാൽ (കെ. എൻ. എം )കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ മദനി എന്നിവരാണ് ഞായറാഴ്ച പെരുന്നാളെന്ന് അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്