ആപ്പ്ജില്ല

ലക്ഷദ്വീപിൽ നിന്ന് 207 തൊഴിലാളികൾ കൊച്ചിയിലെത്തി

15 ബോട്ടുകളിലായി എത്തിയ തൊഴിലാളികളിൽ പലരും ക്ഷീണിതരായിരുന്നു

TNN 10 Dec 2017, 12:28 pm
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയ 207 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. 15 ബോട്ടുകളിലായി എത്തിയ തൊഴിലാളികളിൽ പലരും ക്ഷീണിതരായിരുന്നു. ഒമ്പത് പേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് തിരികെയെത്തിയ സംഘത്തിൽ കൂടുതലും. 27 പേർ മലയാളികളാണ്.
Samayam Malayalam 207 ockhi hit fishermen reached kochi
ലക്ഷദ്വീപിൽ നിന്ന് 207 തൊഴിലാളികൾ കൊച്ചിയിലെത്തി


എന്നാൽ, ഓഖി ദുരന്തത്തിൽപ്പെട്ടവർക്കായുള്ള തെരച്ചിൽ സംസ്ഥാന സർക്കാർ തുടരുകയാണ്. മല്‍സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ വിമാനവും തെരച്ചിലിന് പുറപ്പെട്ടു. ചെറു ബോട്ടുകളില്‍ കടലിൽ പോയ 95 പേരെ ഇനിയും രക്ഷപെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. തിരുവനന്തപുരത്തു നിന്ന് കാണാതായ 285 പേർ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീൻ സഭ അറിയിച്ചു.

കൊച്ചിയിൽ നിന്ന് പോയ 30 ബോട്ടുകളെ കുറിച്ച് ഇത് വരെ വിവരമില്ല. 10 ബോട്ടുകൾ തകർന്നുപോയെന്നും വിവരമുണ്ട്. ലത്തീൻ കത്തോലിക്ക സഭ ദുരന്തബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് പള്ളികളിൽ പ്രാർത്ഥനാദിനാചരണം നടത്തുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്