ബേക്കൽ: വിവാഹിതയായ 26 കാരിയും ഭർത്താവിൻ്റെ സഹോദരിയായ 15കാരിയും രണ്ട് കൌമാരക്കാർക്കൊപ്പം ഒളിച്ചോടി. ചെർളക്കടവ് സ്വദേശിയായ ഒരു ഡ്രൈവറുടെ ഭാര്യയും ഇയാളുടെ സഹോദരിയുമാണ് പതിനാറ് വയസുള്ള ആൺകുട്ടികൾക്കൊപ്പം ഒളിച്ചോടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇവർ അപ്രത്യക്ഷരായത്. ബുധനാഴ്ച ഉച്ചയോടെ ഭർത്താവിൻ്റെ വീട്ടിലേയ്ക്ക് എന്നു പറഞ്ഞാണ് രണ്ടു പേരും വീട്ടിൽ നിന്ന് ഇറഞ്ഞിയത്. എന്നാൽ ഏറെ നേരമായിട്ടും തിരിച്ചെത്താതിരുന്നതോടെ ഇവർക്കുവേണ്ടി അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് യുവതിയുടെ ഭർത്താവ് ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേസമയം മകനെ കാണാനില്ലെന്ന പരാതിയുമായി ഒരു പതിനാറുകാരൻ്റെ പിതാവ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇതിനു പിന്നാലെ അയൽക്കാരനായ മറ്റൊരു പതിനാറുകാരനെയും കാണാനില്ലെന്ന വിവരം ലഭിച്ചു. ഇവർ കോയമ്പത്തൂരിലേയ്ക്ക് കടന്നതായും സൂചന ലഭിച്ചു.
കോയമ്പത്തൂർ പോലീസിന് വിവരം കൈമാറിയതിനെത്തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. യുവതിയെയും കുട്ടികളെയും തിരികെ കൊണ്ടുവരാനായി ബേക്കൽ പോലീസ് കോയമ്പത്തൂരിലേയ്ക്ക് തിരിച്ചിട്ടുണ്ട്.