ആപ്പ്ജില്ല

ടിപിആർ ഉയരുമ്പോഴും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നു; ഞായറാഴ്ച കേസെടുത്തത് 262 പേർക്കെതിരെ

കേരളത്തില്‍ 18,123 പേര്‍ക്കാണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. 59,314 സാംപിളുകൾ ഇന്ന് പരിശോധിച്ചത്. അതേസമയം മാസ്ക് ധരിക്കാത്ത 5939 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

Samayam Malayalam 16 Jan 2022, 11:12 pm

ഹൈലൈറ്റ്:

  • നിയന്ത്രണങ്ങൾ ലംഘിച്ചതിന് 262 പേര്‍ക്കെതിരെ കേസ്
  • 170 പേരെ പോലീസ് അറസ്റ്റ് ചെയ്തു
  • 134 വാഹനങ്ങളും പിടിച്ചെടുത്തു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam covid
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തുമ്പോഴും നിയന്ത്രണങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നു. ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം തന്നെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 262 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്നും ശ്രദ്ധേയമാണ്.
നിയന്ത്രണങ്ങൾ ലംഘിച്ചതിന് 262 പേര്‍ക്കെതിരെ കേസെടുത്തപ്പോൾ ഇന്ന് അറസ്റ്റിലായത് 170 പേരാണ്. 134 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5939 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്നും കേരള പോലീസ് അറിയിച്ചു. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Also Read : ബുധനാഴ്ച മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷൻ; മാർഗനിർദേശങ്ങൾ അറിയാം

എറണാകുളം സിറ്റി പരിധിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 55 കേസുകളാണ് ഇവിടെ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. രണ്ട് പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പരിധിയിൽ 39 പേർക്കെതിരെയാണ് കേസ്. 24 പേരെ അറസ്റ്റും ചെയ്തു. പത്തനംതിട്ടയിൽ 36 പേർക്കെതിരെ കേസെടുത്തപ്പോൾ 31 പേരെയാണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ടിപിആർ ഉയരവെയാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന സംഭവങ്ങളിലും വർധനവുണ്ടാകുന്നത്. കേരളത്തില്‍ 18,123 പേര്‍ക്കാണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. 59,314 സാംപിളുകൾ ഇന്ന് പരിശോധിച്ചപ്പോൾ 30.55 ആണ് ടിപിആർ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

Also Read : യോഗിയെ കാത്തിരിക്കുന്നതെന്ത്? ബിജെപിയില്‍ നിന്ന് രാജിവച്ച മൂന്നാമത്തെ മന്ത്രിയും അഖിലേഷിനൊപ്പം

തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്