ആപ്പ്ജില്ല

സംസ്ഥാനത്ത് സംമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് കൊവിഡ്։ ഏറ്റവും ഉയര്‍ന്ന് നിരക്ക്

സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. സമൂഹവ്യാപനത്തിന്റേതായ സാഹചര്യത്തിലേക്ക് ഇതുവരേയും എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Samayam Malayalam 3 Jul 2020, 7:24 pm
തിരുവനന്തപുരം։ സംസ്ഥാനത്ത് പുതിയ കൊവിഡ്-19 കണക്കുകള്‍ പുറത്തുവന്നതോടെ ആശങ്കയും വർദ്ധിക്കുകയാണ്. 27 പേര്‍ക്കാണ് സംമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ദിവസമാണ് ഇന്ന്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read : കേരളത്തിലെ ഏറ്റവും ഉയർന്ന കണക്ക്; ഇന്ന് 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സമൂഹവ്യാപനത്തിലൂടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും കൂടുതുലും എവിടെ നിന്നുമാണ് വരുന്നത് എന്ന് വ്യക്തമാകുന്നതാണ്. അതേസമയം, ഉറവിടം അറിയാത്ത കേസുകളും വർദ്ധിച്ചുവരുന്നുണ്ട്. ഇത് പരിശോധിച്ച് വരികയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹവ്യാപനത്തിന്റേതായ പ്രശ്നത്തിലേക്ക് ഇതുവരേയും എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്. കേരളത്തില്‍ ഇന്ന് 211 പേര്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെയുണ്ടായിരിക്കുന്നതില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്ന് മലപ്പുറത്താണ് ഏറ്റവുമധികം രോഗികളുണ്ടായിരിക്കുന്നത്.

Also Read : 'നിങ്ങളുടെ കൈകളിൽ രാജ്യം സുരക്ഷിതം': ലഡാഖിലെ സൈനികരോട് മോദി

തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും സാഹചര്യം ഗുരുതരമാണെന്നും ഇന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്