ആപ്പ്ജില്ല

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

രണ്ടു പേര്‍ സംഭവസ്ഥലത്തും വച്ചും ഒരാള്‍ ആശുപത്രിയിലേക്കു പോകുംവഴി ആണ് മരിച്ചത്. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Samayam Malayalam 6 Jan 2020, 11:12 am
വടകര: കോഴിക്കോട് വടകര കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ പത്മനാഭന്‍ (56), പങ്കജാക്ഷിയമ്മ (50) മകന്‍ എന്നിവരാണ് മരിച്ചത്. തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Samayam Malayalam Accident


കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. അഗ്നിശമന സേനയുടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. രണ്ട് പേര്‍ സംഭവസ്ഥലത്തും വച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ആണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്