തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ തീരമേഖലയിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ കാണാതായവരുടെ പുതിയ കണക്കുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തു നിന്ന് 300 മൽസ്യത്തൊഴിലാളികളെ കടലിൽ കാണാതായതായാണ് പുതിയ കണക്കുകൾ.
അതേസമയം, മരിച്ചവരിൽ 40 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാരിന്റെ പുതിയ കണക്കുകൾ അനുസരിച്ച് തിരുവനന്തപുരത്ത് 172 ഉം കൊച്ചിയിൽ 32 ഉം മത്സ്യത്തൊഴിലാളികളെ ആണ് കാണാതായിരിക്കുന്നത്.
ഓഖി ദുരന്തത്തിൽ കാണാതായവരുടെ എഫ്ഐആർ പൊലീസ് രേഖപ്പെടുത്തി. എന്നാൽ എഫ്ഐആർ രേഖകളിൽ പെടാത്ത 80 പേരെ തിരുവനന്തപുരത്തു നിന്നും 13 പേരെ കൊല്ലത്ത് നിന്നും കാണാനില്ലെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.