ആപ്പ്ജില്ല

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാല് പേര്‍ അറസ്‌റ്റിൽ

പതിനാറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്‌കൂൾ അധ്യാപകനടക്കം നാലുപേർ അറസ്‌റ്റിൽ.

TNN 28 Jul 2016, 1:20 pm
പയ്യാവൂർ: പതിനാറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്‌കൂൾ അധ്യാപകനടക്കം നാലുപേർ അറസ്‌റ്റിൽ. കാഞ്ഞിരക്കൊല്ലി സ്വദേശികളായ ഷിന്റോ, ജോസ്, അഷ്റഫ്, ബിനോയ് എന്നിവരെയാണ് പയ്യാവൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Samayam Malayalam 4 arrested for raping minor
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാല് പേര്‍ അറസ്‌റ്റിൽ


പയ്യാവൂരിലെ ഒരു കോൺവെന്റിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. നാല് വർഷമായി പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചൈൽഡ് ‌ലൈൻ പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.

പിടിയിലായവരിൽ ഷിന്റോ പെൺകുട്ടിയുടെ ബന്ധുവും ബിനോയ് കോൺവെന്റിലെ മുൻ അധ്യാപകനുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്