ആപ്പ്ജില്ല

സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി.; മന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എം.ഡി. ഇറങ്ങിപ്പോയി

ജോലി ചെയ്യാനെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദശത്തിന്‍റെ പശ്ചാത്തലത്തിലാണ് മുത്തൂറ്റിലെ പ്രശ്‍നം പരിഹരിക്കാന്‍ തൊഴില്‍മന്ത്രി യോഗം വിളിച്ചത്

Samayam Malayalam 9 Sept 2019, 4:21 pm
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി. ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍പ്രശ്‍നം പരിഹരിക്കാന്‍ മന്ത്രി ടി.പി.രാമകൃഷ്‍ണന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജോര്‍ജ് അലക്സാണ്ടര്‍ ബ്രാഞ്ചുകള്‍ പൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
Samayam Malayalam 43 branches will close if stike continues
സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി.; മന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എം.ഡി. ഇറങ്ങിപ്പോയി


ചര്‍ച്ച അനാവശ്യമാണെന്ന് പറഞ്ഞ ജോര്‍ജ് അലക്സാണ്ടര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്‍തു.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരം നടത്തുന്നത്. സി.ഐ.ടി.യു.വിന്‍റെ പിന്തുണയോടെയാണ് സമരം നടക്കുന്നത്. ഓഗസ്റ്റ് 20-നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. കൊച്ചിയിലെ ബ്രാഞ്ചില്‍ ഒരു വശത്ത് ജീവനക്കാര്‍ സമരം ചെയ്യുമ്പോള്‍ മറുവശത്ത് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് മുത്തൂറ്റ് എം.ഡി. ഉള്‍പ്പെടെയുള്ളവര്‍ കുത്തിയിരുന്നു.

സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ബ്രാഞ്ചുകള്‍ പൂട്ടാന്‍ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്‍മെന്‍റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജോലി ചെയ്യാനെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ മുത്തൂറ്റിലെ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചര്‍ച്ച വിളിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്