കോട്ടയം: ശബരിമല ദര്‍ശനത്തിനായി 43കാരിയായ ആന്ധ്രാ സ്വദേശിനി കോട്ടയത്ത് എത്തി. ഇരുമുടിക്കെട്ടുമായി എത്തിയ ഇവരെ പോലീസ് അകമ്പടിയോടെ നിലയ്ക്കലിലേയ്ക്ക് അയച്ചു. സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ശബരിമല ദര്‍ശനം നടത്താമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യുവതി എത്തിയത്. യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി വിധി പറഞ്ഞെങ്കിലും ബിജെപി ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഇതുവരെ യുവതികള്‍ക്ക് ശബരിമല ദര്‍ശനം നടത്താൻ സാധിച്ചിട്ടില്ല.
ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിൽ യുവതികളെ തടയാൻ ആരംഭിക്കുകയും സന്നിധാനത്ത് പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും ചെയ്തതോടെ പത്തനംതിട്ട ജില്ല കളക്ടര്‍ സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.