കൊല്ലം: കൊല്ലം ജില്ലയിലെ പുത്തൂരിൽ പാമ്പ് കടിയേറ്റ് അഞ്ചു വയസുകാരൻ മരിച്ചു. എൽകെജി വിദ്യാര്‍ഥിയായ ശിവജിത്ത് ആണ് മരിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ശിവജിത്തിന് പാമ്പ് കടിയേറ്റത്.
Also Read: കൊമ്പുമുറിക്കാൻ കയറി, മരത്തിൽ കാൽ കുടുങ്ങിയതിന് ഒരുമണിക്കൂറോളം, ഒടുവിൽ രക്ഷയ്ക്ക് ഫയര്‍ ഫോഴ്സ്
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി അറിയിച്ചതോടെ അമ്മ പരിശോധിച്ചപ്പോളാണ് രണ്ട് പാടുകളും ചോരയും കണ്ടത്. വീടിനടുത്തുള്ള വൈദ്യൻ്റെ അടുത്ത് ചികിത്സ തേടി തിരിച്ച് എത്തിയപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാകുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Also Read: യൂസഫ് അലിയ്ക്ക് സൗദി ഗ്രീന്‍ കാര്‍ഡ്
Also Read: ഉത്സവത്തിനിടെ പോലീസിനെ മര്‍ദ്ദിച്ച സംഭവം: ഹരിപ്പാട് അഞ്ച് പേര് പിടിയില്‍