ആപ്പ്ജില്ല

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് 52,000 പോലീസുകാ‍ർ

നിയമസഭാ തെരഞ്ഞെടുപ്പിലെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി 52,000 പോലീസുകാരെ വിന്യസിച്ചു.

TNN 15 May 2016, 8:26 am
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി 52,000 പോലീസുകാരെ വിന്യസിച്ചു. 2000 എക്സൈസ്-ഫോറസ്റ്റ് ജീവനക്കാരെയും 2027 ഹോം ഗാ‍‍ർഡുകളെയും നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നി‍ർദേശമനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഡിജിപി ടിപി സെൻകുമാർ അറിയിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമങ്ങൾ നടത്താൻ ശ്രമമുണ്ടായാൽ ക‍ർശന നടപടി സ്വീകരിക്കും.
Samayam Malayalam 52000 police on duty for election
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് 52,000 പോലീസുകാ‍ർ


തെരഞ്ഞെടുപ്പ് ദിവസമായ നാളെ സ്ട്രൈക്കിംഗ് ഫോഴ്സും പട്രോൾ സംഘവും ഡ്യൂട്ടിക്കുണ്ടാവും. പ്രവ‍ർത്തനങ്ങളുടെ ഏകോപനത്തിനായി 0471 – 2722233 എന്ന നമ്പരിൽ പോലീസ് കൺട്രോൾ റൂം പ്രവ‍ർത്തനം ആരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്