ആപ്പ്ജില്ല

ചങ്ങരംകുളത്തെ തോണി അപകടം: മരിച്ചത് ആറുകുട്ടികള്‍

മലപ്പുറം പൊന്നാനിയിലെ ചങ്ങരംകുളത്ത് കടത്തുതോണി പുഴയില്‍ മുങ്ങി ആറ് കുട്ടികള്‍ മരിച്ചു

TNN 26 Dec 2017, 10:06 pm
മലപ്പുറം: മലപ്പുറം പൊന്നാനിയിലെ ചങ്ങരംകുളത്ത് കടത്തുതോണി പുഴയില്‍ മുങ്ങി ആറ് കുട്ടികള്‍ മരിച്ചു. മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും മരിച്ചത്. പ്രസന്ന (12), ആദിദേവ് (4) വൈഷ്ണ(15), ആതിഥ്യനാഥ്, ജനീഷ(8), പൂജ എന്നിവരാണ് മരിച്ചത്. തോണിയില്‍ ആകെ ഒന്‍പത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കടത്തുതോണിക്കാരനായ വേലായുധനെയും തോണിയിലുണ്ടായിരുന്ന ഫാത്തിമ, ശിവജി എന്നിവരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പെട്ടിരിക്കുന്നത്.
Samayam Malayalam 6 kids die as boat capsizes in river at malappuram
ചങ്ങരംകുളത്തെ തോണി അപകടം: മരിച്ചത് ആറുകുട്ടികള്‍


മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ സണ്‍ റൈസേഴ്സ് ആശുപത്രിയിലാണുള്ളത്. ഇന്ന് വൈകുന്നേരം 4.30 ഒാടെ കടുക്കുഴി ഭാഗത്താണ് അപകടം. പൊന്നാനി നരണിപ്പുഴയില്‍ കോള്‍ നിലങ്ങളുടെ ഭാഗമായുള്ള ജലാശയത്തില്‍ കുട്ടികള്‍ കളിക്കുകയായിരുന്നു. അതുവഴി വന്ന വേലായുധന്‍ ഇവരെ തോണിയില്‍ കയറ്റി കൊണ്ടുപോകവെയാണ് അപകടമെന്ന് പരിസരവാസികള്‍ പറയുന്നു. ചളി നിറഞ്ഞ പുഴയാണ് നരണി പുഴ. പൊന്നാനി കോള്‍നിലത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്