ആപ്പ്ജില്ല

കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞു; ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു

സമാനമായ സാഹചര്യത്തില്‍ ഇതിനു മുമ്പും മരണം സംഭവിച്ചിട്ടുണ്ട്. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണിത്. മംഗലാപുരത്തേക്ക് പോകുന്നതിനുള്ള ഇടവഴികളെല്ലാം കര്‍ണാടക മണ്ണിട്ട് അടച്ചിരിക്കുകയാണ്.

Samayam Malayalam 29 Mar 2020, 9:28 am
കാസര്‍കോട്: കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് ചികിത്സ കിട്ടാതെ വയോധിക മരിച്ചു. മംഗലാപുരത്തേയ്ക്ക് ആംബുലന്‍സ് കടത്തിവിടാത്തതിനെ തുടര്‍ന്നാണ് ഉദ്യാവരയിലെ പാത്തുമ്മ (70) യാണ് മരണപ്പെട്ടത്. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലീസ് ആംബുലന്‍സ് തടയുകയായിരുന്നു. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണിത്.
Samayam Malayalam Dead Body 1


വൃക്കരോഗിയായിരുന്നു മരിച്ച പാത്തുമ്മ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മംഗലാപുരത്തേയ്ക്ക് ആംബുലന്‍സില്‍ പോയത്. എന്നാല്‍, കര്‍ണാടക പോലീസ് ആംബുലന്‍സ് കടത്തിവിട്ടില്ല. തുടര്‍ന്ന് തിരികെ വീട്ടിലെത്തിച്ച സ്ത്രീ ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

മംഗലാപുരത്തേക്ക് പോകുന്നതിനുള്ള ഇടവഴികളെല്ലാം കര്‍ണാടക മണ്ണിട്ട് അട
ച്ചിരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്, കടത്തിവിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കര്‍ണാടക പോലീസ് കടത്തിവിടാന്‍ തയ്യാറായിരുന്നില്ല. ശ്വാസതടസ്സത്തെ തുടര്‍ന്ന് മംഗലാപുരത്തേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ അബ്ദുല്‍ റഹ്മാന്‍ എന്ന വ്യക്തിയും സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ നിഷേധാത്മകമായ നടപടിയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്