ആപ്പ്ജില്ല

ക്രൂര പീഡനം; നൗഫലിന്‍റെ മാതാപിതാക്കള്‍ക്കെതിരെ കേസ്

മാരകമായി മുറിവുകളേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്‍ നൗഫലിനെ മർദിച്ചത് മാതാപിതാക്കാളെന്ന് വ്യക്തമായി.

TNN 25 Aug 2016, 1:59 pm
കൊച്ചി: മാരകമായി മുറിവുകളേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്‍ നൗഫലിനെ മർദിച്ചത് മാതാപിതാക്കാളെന്ന് വ്യക്തമായി. മൂന്ന് മാസമായി മാതാപിതാക്കളുടെ ക്രൂര മർദനത്തിന് ഇരയാകുകയായിരുന്നു എന്ന് കുട്ടി എറണാകുളം എ.ഡി.എം. സി.കെ. പ്രകാശിന് മൊഴി നല്‍കി.
Samayam Malayalam 9 year boy nufal injured by parents
ക്രൂര പീഡനം; നൗഫലിന്‍റെ മാതാപിതാക്കള്‍ക്കെതിരെ കേസ്


നൗഫലിന്റെ മാതാവ് സെലീനയ്ക്കെതിരെയും പിതാവ് നസീറിനെതിരെയും അടിമാലി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആയുധം ഉപയോഗിച്ചുള്ള ആക്രമണം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, ശരീര ഭാഗങ്ങളില്‍ പൊള്ളല്‍ ഏല്പിക്കല്‍ എന്നിവയാണ് വകുപ്പുകള്‍. ജുവൈനല്‍ ആക്ട് പ്രകാരവും കേസുണ്ട്. സെലീനയുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്