ആപ്പ്ജില്ല

ഗൗരിയമ്മ വിരമിക്കണമെന്ന് ജെ.എസ്.എസ്സിലെ ഒരു വിഭാഗം

സി.പി.എം പിന്തുണയോടെയാണ് നീക്കം

TNN 26 Dec 2016, 12:03 pm
ആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ വിരമിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി ഗോപന്‍റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പ് ആണ് ജെ.എസ്.എസ് സ്ഥാപക നേതാവായ ഗൗരിയമ്മയ്ക്കെതിരായുള്ള നീക്കത്തിനു പിന്നില്‍.
Samayam Malayalam a faction in jss demands gouri ammas resignation
ഗൗരിയമ്മ വിരമിക്കണമെന്ന് ജെ.എസ്.എസ്സിലെ ഒരു വിഭാഗം


രാജിക്കാര്യം ആവശ്യപ്പെട്ട് വിമതര്‍ ഗൗരിയമ്മയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. പ്രായാധിക്യമുള്ള ഗൗരിയമ്മ പുതിയ തലമുറയ്ക്കുവേണ്ടി വഴിമാറിക്കൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം. സ്വജനപക്ഷപാതം ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കത്ത് ഗൗരിയമ്മ തള്ളിയതായാണ് സൂചന.

പാര്‍ട്ടിയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങളുടെ തീരുമാനത്തിനൊപ്പമാണ് എന്നാണ് വിമതരുടെ വാദം. ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഇവര്‍ പറ‍ഞ്ഞു. സി.പി.എം പിന്തുണയോടെയാണ് നീക്കം എന്നാണ് സൂചന.

A faction in the JSS demamded that party leader KR Gouri Amma must resign from all positions. The group has sent her a letter seeking resignation.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്