ആപ്പ്ജില്ല

പിടി തോമസിന് നിര്‍ണായക വിവരം കൈമാറിയത് സുനിയുടെ സഹതടവുകാരന്‍

പിടി തോമസ് ഐജി വിജയനെ വിവരമറിയിച്ചു

TNN 11 Jul 2017, 1:24 pm
കൊച്ചി: മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിന്‍റെ തുടക്കം മുതല്‍ ഇതുമായി ബന്ധപ്പെട്ടുനിന്നയാളാണ് തൃക്കാക്കര എംഎല്‍എ പിടി തോമസ്. സംഭവം നടന്നയുടനെ വിവരമറിഞ്ഞ് നടനും സംവിധായകനുമായ ലാലിന്‍റെ വീട്ടിലെത്തിയ പിടി തോമസാണ് ആക്രമണത്തെപ്പറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ വിവരമറിയിച്ചത്.
Samayam Malayalam a jail inmate of suni disclosed key details
പിടി തോമസിന് നിര്‍ണായക വിവരം കൈമാറിയത് സുനിയുടെ സഹതടവുകാരന്‍


രാഷ്ട്രീയമായി ആരോപണങ്ങള്‍ നേരിട്ടപ്പോളും കേസില്‍ സജീവമായി ഇടപെടുകയും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത് എന്ന് ഉറപ്പാക്കാനും പിടി തോമസ് ശ്രമിച്ചു. ഇതിനിടെ കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഒരാള്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ തന്നോട് വെളിപ്പെടുത്തിയതായി പിടി തോമസ് പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് തോമസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയിലില്‍നിന്ന് തന്നെ വിളച്ച തടവുകാരന്‍ തനിക്ക് ചില വിവരങ്ങള്‍ അറിയാമെന്നും അത് പോലീസിനോട് പറയാന്‍ പോവുകയാണെന്നും പിടിയെ അറിയിച്ചു. പോലീസിനെ വിശ്വാസമില്ലെന്നും അതിനാലാണ് എംഎല്‍എയോട് വിവരം വെളിപ്പെടുത്തിയതെന്നും തടവുകാരന്‍ പറഞ്ഞു. തുടര്‍ന്ന് പിടി തോമസ് ഐജി വിജയനെ വിവരമറിയിക്കുകയായിരുന്നു.

A jail inmate of Suni disclosed key details

PT Thomas MLA said that a jail inmate of Pulsar Suni had disclosed some important details to him.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്