ആപ്പ്ജില്ല

സംഭവബഹുലമായിരുന്ന ആ കലോത്സവ ഓര്‍മകളിലൂടെ ഒരു യാത്ര

2015ഓടെ തിലക, പ്രതിഭ പട്ടങ്ങള്‍ വേണ്ടെന്നുവെക്കുകയായിരുന്നു.

TNN 18 Jan 2017, 2:06 pm
കണ്ണൂർ: നിരവധി ചലച്ചിത്ര താരങ്ങളെ വെള്ളിത്തിരയിലേക്ക് നയിച്ചത് കലോത്സവങ്ങളാണ്. നവ്യയും കാവ്യയും വിനീതും മഞ്ജുവുമൊക്കെ അവരില്‍ എടുത്തു പറയേണ്ട പേരുകൾ തന്നെ. മഞ്ജുവും നവ്യയുമൊക്കെ കലോത്സവവേദികളില്‍ വെച്ചു തന്നെ മുഖ്യധാരാ വാര്‍ത്തകളിലൂടെ താരങ്ങളായിട്ടുണ്ട്.
Samayam Malayalam a journey through memmories of youth festivals
സംഭവബഹുലമായിരുന്ന ആ കലോത്സവ ഓര്‍മകളിലൂടെ ഒരു യാത്ര


2001ൽ തൊടുപുഴയില്‍ നടന്ന കലോത്സവം അക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു. ഇടുക്കിയില്‍ നടക്കുന്ന ആദ്യ സംസ്ഥാന കലോത്സവം കൂടിയായിരുന്നു അത്. കലോത്സവത്തിലെ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കുന്ന അവസാന ദിനം. ഒടുവിലത്തെ ഇനങ്ങളിലൊന്നായ മോണോആക്ടായിരുന്നു കലാതിലകത്തെ നിശ്ചയിക്കുന്ന നിര്‍ണായക’ മത്സരം. മത്സരശേഷം മോണോ ആക്ട് വേദിക്ക് സമീപത്ത് വെച്ച് അന്ന് നാടകീയമായ സംഭവങ്ങളും അരങ്ങേറി. തനിക്ക് കിട്ടേണ്ടിയിരുന്ന ഒന്നാം സ്ഥാനമാണ് ചലച്ചിത്ര താരം അടിച്ചു മാറ്റിയതെന്ന് പറഞ്ഞ് നവ്യാ നായര്‍ അന്ന് രംഗത്തെത്തി. ഒന്നാം സ്ഥാനവും അതിലൂടെ കലാതിലകപ്പട്ടവും നഷ്ടമായ നവ്യ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു. ചലച്ചിത്ര താരം ആയത് കൊണ്ടാണ് സ്ഥാനം കിട്ടിയെന്ന് ആരോപിക്കപ്പെട്ടയാള്‍ കൊല്ലത്തു നിന്നത്തെിയ അമ്പളീദേവിയായിരുന്നു. അന്ന് ബാലതാരമായി ശ്രദ്ധിക്കപ്പെട്ടുവരുന്ന അമ്പിളീദേവി അങ്ങനെ കലാതിലകമായി. പിന്നീട് അവര്‍ സിനിമകളില്‍ സജീവമായില്ല.

അരങ്ങിലെ മത്സരത്തേക്കാള്‍ അണിയറയിലെ മത്സരം ശക്തിപ്പെടുകയും കലോത്സവം ഉത്സവത്തില്‍ നിന്ന് കലാപത്തിലേക്ക് ചുവട് മാറുകയും ചെയ്തതിനെ തുടര്‍ന്ന് 2015ഓടെ തിലക, പ്രതിഭ പട്ടങ്ങള്‍ വേണ്ടെന്നുവെക്കുകയായിരുന്നു.

ക്ലാസിക് നൃത്തത്തില്‍ കഴിവു തെളിയിച്ച വിനീതും സ്‌കൂള്‍ യുവജനോത്സവത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. 1980ല്‍ താളാത്മകമായ ഭരതനാട്യം നൃത്തത്തിലൂടെ വിനീത് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞു. നാലു തവണയാണ് വിനീതിനെ കലാപ്രതിഭയായി തെരഞ്ഞെടുത്തത്. കാവ്യാ മാധവനും സബ്‍‍ജില്ലാ തലത്തില്‍ നിരവധി തവണ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്.

A Journey through memmories of Youth Festivals

Here we are travelling through memmories of Kerala State Youth Festivals.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്